പ്രകൃതിയിൽ നിന്നുമുള്ള മനോഹരമായ സമ്മാനങ്ങളാണ് പഴങ്ങൾ, അത് നമ്മുടെ ലോകത്തെ പല വർണങ്ങളാലും ഹൃദ്യമായ രുചികളാലും സമ്പുഷ്ടമാകുന്നു.ഫലങ്ങൾ സ്വാദിഷ്ടമായ ആഹാരങ്ങൾ മാത്രമല്ല,അവ പോഷകങ്ങളാലും സമൃതമാണ്.
മധുരമാണ് ഒരു ലളിതമായ പഴത്തെ സ്വാദിഷ്ടമായും ആനന്ദമാക്കിയും മാറ്റുന്നത്, മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു സ്പൂൺ തേനിനെ സ്വർണ്ണ അമൃതായി മാറ്റുന്നതിന് മധുരം വല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.പഴങ്ങളുടെ ഈ അപ്രതിരോധ്യമായ മാധുര്യത്തിന് ഫ്രക്ടോസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
എന്നാൽ ഇത്രയൊക്കെ ഗുണങ്ങളുള്ള പഴങ്ങൾ അമിതമായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?പഴങ്ങളും പച്ചക്കറികളും ഇലക്കറികളും നന്നായി കഴിക്കുക,ഫാസ്റ്റ് ഫുഡ്സ് കഴിച്ചാലാണ് ഫാറ്റിലിവർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക എന്നാണ് നമ്മൾ പലരും കെട്ടിരിക്കുന്നത്.എന്നാൽ എന്താണ് വാസ്തവം. പഴങ്ങൾക് അകത്തുള്ള ഫ്രക്ടോസ് എന്ന മധുരം ഫാറ്റി ലിവർ രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഫ്രക്ടോസ് അധികമായി അടങ്ങിയ പഴങ്ങൾ അമിതമായി കഴിച്ചാൽ കരളിനകത്തു കൊഴുപ്പ് അടിഞ്ഞു കൂടാനും അത് ഫാറ്റി ലിവറിലേക് നയിക്കാനും കാരണമാകും.നമ്മുടെ കരളിലേക്കു അമിതമായി ഫ്രക്ടോസ് എന്ന പഞ്ചസാര എത്തിക്കഴിഞ്ഞാൽ ഈ ഫ്രാക്ടോസിനെ കരൾ അതി വേഗം ദഹിപ്പിച്ചു കൊഴുപ്പാക്കി മാറ്റി കരളിന് അകത്ത് ശേഖരിച്ചു വെയ്ക്കുന്നു.മദ്യപാനികൾ ഒഴിച്ചാൽ ഏറ്റവും കൂടുതൽ കരൾ രോഗം കണ്ട് വരുന്നത് അമിതമായ ഫ്രക്ടോസ് കഴിക്കുന്നവരിലാണ്.നമ്മൾ കഴിക്കുന്ന പഴങ്ങളിലാക്കട്ടെ, തേനിലാകട്ടെ,ജ്യൂസുകൾ, കോളകൾ എന്നിവയിലെല്ലാം ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. നമ്മൾ ബേക്കറികളിൽ നിന്നെല്ലാം വാങ്ങുന്ന മധുര പലഹാരങ്ങളിൽ മതുരത്തിനായി ചേർക്കുന്നത് പഞ്ചസാരയ്ക് പകരം ഹൈ ഫ്രക്ടോസ് കോൺസിരപ്പ് എന്നൊരിനം പാനീയമാണ്, ഇവയിൽ വലിയ അളവിൽ ഫ്രക്ടോസ് അടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല പഞ്ചസാരയെകാൾ വില കുറവുമാണ് എന്നത് കൊണ്ടാണ് ബേക്കറി ആവശ്യങ്ങൾക് ഇവ ഉപയോഗിക്കുന്നത്.

എന്നാൽ fructose ഉയർന്ന അളവിൽ ശരീരത്തിൽ എത്തിയാലും നമ്മുടെ ശരീരത്തിന് ഇത് കരളിലേക്ക് എത്താതെ പുറംതള്ളാനും കഴിയും എന്നത് നമ്മൾ മനസിലാക്കണം.നമ്മുടെ കുടലിൽ ബീറ്റാഹെക്സൊകിനെസ് എന്നൊരു ensyme ഉണ്ട് നമ്മുടെ കുടലിലേക് fructose അമിതമായി എത്തി കഴിഞ്ഞാൽ അതിനെ രക്തത്തിലേക് വലിച്ചെടുക്കാതെ നമ്മുടെ ശരീരത്തിൽ നിന്നും പുറംതള്ളാനായി ഇത് സഹായിക്കുന്നു.രക്തത്തിൽ വലിച്ചെടുത്താൽ മാത്രമേ ഇത് കരളിനെ ബാധികുകയുള്ളു.നമ്മൾ പഴങ്ങൾ ആയിട്ട് ചവച്ചരചാണ് കഴിക്കുന്നതെങ്കിൽ ഈ ഫ്രക്ടോസ് ഫൈബറിൽ ഒട്ടി പിടിച്ചിരിക്കുകയും നമ്മുടെ കുടലിനകത്തു എത്തുന്ന ഫൈബർ ഭാഗത്തു നിന്നും ketocynes എന്ന enzyme ശരീരത്തിലേക്ക് വലിച്ചെടുക്കാതെ പുറംതള്ളുകയും ചെയ്യും.എന്നാൽ പഴങ്ങൾ ജ്യൂസ് ആകുമ്പോൾ അതിലുള്ള ഫൈബർ നന്നായി അരയുകയും ഫ്രക്ടോസ് അതിവേഗം ആമാശയത്തിനുള്ളിൽ നിന്ന് രക്തത്തിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നു.ചുരുക്കി പറഞ്ഞാൽ പഴങ്ങൾ ജ്യൂസ് ആകാതെ ചവച്ചരച്ചു കഴിക്കുന്നതാണ് നല്ലത്.അമിതമായി ഫ്രക്ടോസ് അടങ്ങിയ ചില പഴങ്ങൾ ഇതൊക്കെയാണെന്ന് നോക്കാം
ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയ പഴങ്ങൾ
*ഒന്നാമതായി മാമ്പഴമാണ്
നല്ല പഴുത്ത മാമ്പഴം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരുമില്ല. എന്നാൽ പകുതി മാമ്പഴം എടുത്താൽ തന്നെ അതിൽ ഏകദേശം 16 ഗ്രാം ആണ് ഫ്രക്ടോസ് അടങ്ങിയിട്ടുള്ളത്. നമ്മൾ ഒരു ഗ്ലാസ് മാമ്പഴം ജ്യൂസ് ആകുമ്പോൾ ഇതിലുള്ള ഫൈബർ എല്ലാം തന്നെ അരയുകയും ഫ്രക്ടോസ് പെട്ടെന്ന് രക്തത്തിലേക് എത്തുകയും ചെയുന്നു. ഒരു ഗ്ലാസ് മാമ്പഴ ജ്യൂസിൽ ഏതാണ്ട് 40 ഗ്രാം ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ നല്ല പഴുത്ത മധുരമുള്ള മാമ്പഴമാണെങ്കിൽ അളവ് നിയന്ദ്രിച്ചു മാത്രം കഴിക്കുക. പുളിവുള്ളതാണെങ്കിൽ സ്വാഭാവികമായും ഫ്രക്ടോസിന്റെ അളവ് കുറവായിരിക്കും ചെയ്യും.
*മുന്തിരി
മാമ്പഴം കഴിഞ്ഞാൽ കൂടുതൽ ഫ്രക്ടോസ് അടങ്ങിയ മറ്റൊരു ഫലം മുന്ദിരിയാണ്.അതായത് ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് എടുത്താൽ ഏതാണ്ട് 37 ഗ്രാം ഫ്രക്ടോസ് ആണ് അടങ്ങിയിട്ടുള്ളത്.അത് സാധാരണ ഗതിയിൽ ഒരു വലിയ അളവ് തന്നെയാണ്.
*മാതളം
സ്വർഗ്ഗത്തിലെ പഴം എന്നറിയപ്പെടുന്ന മാതളം.ഇത് നേരിട്ട് കഴിച്ചാൽ നമ്മടെ കരളിനും, ശരീരത്തിനും ഇത്രത്തോളം ഗുണകരമായ മറ്റൊരു ഫലം ഇല്ലാ. എന്നാൽ ജ്യൂസ് ആകുന്ന സമയം അതിലെ നാരുകൾ നഷ്ടപ്പെടുകയും ഫ്രക്ടോസ് നേരെ രക്തത്തിൽ വലിച്ചെടുക്കുകയും ചെയുന്നു. ഒരു വലിയ ഗ്ലാസ് മാതളം എടുത്താൽ അതിൽ ഏതാണ്ട് 31 ഗ്രാം ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്.
*തേൻ
തേൻ നമ്മുടെ ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റ്‌സ്, വിറ്റാമിൻസ് എല്ലാം നൽകാൻ കഴിവുള്ള ഭക്ഷണം തന്നെയാണ് പക്ഷേ ഒരു 100 ഗ്രാം തേനിൽ 41 ഗ്രാം ആണ് ഫ്രക്ടോസ് അടങ്ങിയിട്ടുള്ളത്.ഒരുപാട് ഗുണങ്ങൾ ഉണ്ടെന്ന് കരുതി അമിതമായി തേൻ ഉപയോഗിച്ചാൽ മധുരം നമ്മുടെ ശരീരം കോൺവെർട്ട് ചെയ്ത് കൊഴുപ്പായി മാറാൻ കാരണമാകും.പ്രമേഹ രോഗികൾക് പോലും ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാവുന്ന ഒന്നായാണ് പലരും തേനിനെ കാണുന്നത്. എന്നാൽ അങ്ങനെയല്ല.അമിതമായാൽ ശരീരത്തിന് ഇത് നല്ലതല്ല.
ഇനി ഫ്രക്ടോസ് കൂടുതലുള്ളത് നമ്മൾ സ്ഥിരമായി കടകളിൽ നിന്നൊക്കെ കുടിക്കുന്ന കോളകളിലാണ്. കോളകൾ സ്ഥിരമായി കുടിച്ചാൽ നമ്മുടെ രക്തത്തിലേക്ക് ഉയർന്ന അളവിൽ ഹൈ ഫ്രകടോസ് കോൺ സിറപ്പ് എത്തുകയും ഇത് അപകടകരമാവുകയും ചെയ്യും.കരളിൽ കൊഴുപ്പടിയാനും,പ്രേമേഹ രോഗത്തിന് വരെ ഇത് കാരണമാകും.
പഴങ്ങൾ ഒന്നും തന്നെ ജ്യൂസ് ആകാതെ ചവച്ചരച്ചു കഴിച്ചാൽ നമുക്ക് ഇത് ഗുണകരമാണ്. ഒരിക്കലും അമിതമായ അളവിൽ ഫ്രക്ടോസ് നമ്മുടെ രക്തത്തിലേക്ക് വലിച്ചെടുകുകയും ഇല്ല.അതുകൊണ്ട് തന്നെ പഴങ്ങളെല്ലാം അരിഞ്ഞ് ചവച്ചരച്ചു കഴിക്കാവുന്നതാണ് ഏറ്റവും ഉത്തമം.ഇത്തരം കാര്യങ്ങൾ ശ്രെദ്ധിച്ചാൽ നമുക്ക് പഴങ്ങളുടെ രുചി അസ്വതിക്കാനും ആരോഗ്യം സംരക്ഷിക്കാനും ഒരുപോലെ കഴിയും എന്നതാണ് വാസ്തവം
