March 4, 2024

ഏത്തപഴത്തിന്റെ ഗുണങ്ങൾ; എങ്ങനെ കഴിക്കണം?

By In Food, Malayalam

ഏത്തപ്പഴം അഥവാ നേന്ത്രപഴം നമ്മൾ മലയാളികൾക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ്.ഏത്തപ്പഴം കൊണ്ടുള്ള റെസിപ്പികളാക്കട്ടെ നിരവധിയാണ് മലയാളിയുടെ പ്രിയപ്പെട്ട പഴം പൊരി മുതൽ സധ്യ ഇലയിൽ കൊതിയൂറുന്ന ചിപ്സും, ഉപ്പേരിയും വരെ .എന്തിനധികം പറയണം കൊച്ചു കുട്ടികൾക്കു കൊടുക്കുന്ന ഏത്തക്കായ പൊടി വരെ ഏത്തപഴതിന്റെ മേന്മ അറിയിക്കുന്നതാണ്.രുചിയുടെ കാര്യത്തിൽ ആയാലും ഗുണത്തിന്റെ കാര്യത്തിലായാലും ഏത്തപഴം ഒരുപോലെ മുൻപിലാണ് എന്നത് എല്ലാപേർക്കും അറിയാവുന്ന കാര്യമാണ്.

സാധാരണ വാഴപ്പഴത്തെ അപേക്ഷിച്ചു ഏത്തപഴത്തിന് ഊർജം അഥവാ കലോറി കൂടുതലാണ്.100 ഗ്രാം വാഴപ്പഴത്തിൽ ഏകദേശം 89 കലോറി ഊർജമാനുള്ളതെങ്കിൽ ഏത്തപ്പഴത്തിൽ ഏകദേശം 122 കലോറി ഊർജം അടങ്ങിയിട്ടുണ്ട്.ഇനി നാരിന്റെ കാര്യം താരതമ്യം ചെയുമ്പോൾ വാഴപഴത്തിന് ഏത്തപഴത്തിനെ അപേക്ഷിച്ചു നാരുകളുടെ അളവ് ഒരല്പം കൂടുതലാണ്.

എന്നാൽ 100 ഗ്രാം വാഴപഴത്തിൽ പൊട്ടാസിയത്തിന്റെ അളവ് 340 മില്ലിഗ്രാം ആണെങ്കിൽ ഏത്തപഴത്തിൽ ഏകദേശം 490ml പൊട്ടാഷ്യം അടങ്ങിയിട്ടുണ്ട്.പൊട്ടാഷ്യം നമ്മുടെ ഹൃദയ പേശികൾക്, രക്തസമ്മർദം നിയത്രിച്ചു നിർത്തുന്നതിന്,ശരീരത്തിൽ പെട്ടെന്നു ഊർജം ഉൽപാദിപ്പിക്കാൻ എല്ലാം വളരെ ആവശ്യമായ ഒരു ഘടകമാണ്.

മംഗ്നിഷ്യത്തിന്റെ അളവും ഏത്തപഴത്തിൽ വാഴപ്പഴത്തെ അപേക്ഷിച്ചു കൂടുതലാണ്.100 ഗ്രാം ഏത്തപഴത്തിൽ ഏകദേശം 36ml മഗ്‌നഷ്യം അടങ്ങിയിട്ടുണ്ട്.ഈ മഗ്‌നഷ്യമാണ് നമ്മുടെ മസിലുകളുടെയും, എല്ലുകളുടെയും പ്രവർത്തനത്തിന് അത്യാവശ്യമായി വേണ്ടത്.കൂടാതെ വിറ്റാമിൻ C സാധാരണ വാഴപ്പഴങ്ങളെ അപേക്ഷിച്ചു ഇരട്ടിയാണ് ഏത്തപഴത്തിൽ അടങ്ങിയിട്ടുള്ളത്. ഇങ്ങനെ മറ്റു വാഴ പഴങ്ങളെ അപേക്ഷിച്ചു ഗുണകരമായ ഘടകങൾ ഏത്തപഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ടാണ് ഏത്തപ്പഴം വ്യത്യസ്തമാകുന്നത്.

ഏത്തപ്പഴത്തിൽ ഏകദേശം 122 കലോറി

ഏത്തപ്പഴത്തിൽ വിറ്റാമിൻ B6 ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ B6 നമുക്ക് ഓർമ്മശക്തി കൂട്ടുന്നതിനും,തലച്ചോറിന്റെ വികാസത്തിന് കൂടാതെ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കെല്ലാം ഉപകാരപ്പെടുന്നു.

കൂടാതെ ഏത്തപഴത്തിൽ ട്രിപ്പ്‌ടോപ്പാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്.ഇത് നമ്മുടെ ശരീരത്തിൽ ഹാപ്പി ഹോർമോൺ എന്നറിയപ്പെടുന്ന സെരോറ്റോണിൻ ഉൽപാദിപ്പിക്കുന്നതിന് അത്യാവശ്യ ഘടകമാണ്.നമുക്ക് ഉന്മേഷത്തോടുകുടിയും,സന്തോഷത്തോടെയും കാര്യങ്ങൾ നേരിടണമെങ്കിൽ ഈ ഹോർമോൺ അത്യാവശ്യമാണെന്ന് സാരം.

മാത്രമല്ല ഏത്തപഴത്തിൽ വിറ്റാമിൻ A അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ മുടിയുടെ, കണ്ണുകളുടെ,തൊക്കിന്റെ ആരോഗ്യത്തിന് നല്ലതാണ്.കൂടാതെ രോഗപ്രതിരോധ ശേഷി വാർധിപ്പിക്കുന്നതിനും എല്ലാം വിറ്റാമിൻ A അത്യാവശ്യമാണ്.കൂടാതെഏത്തപഴത്തിലുള്ള അന്നജം മറ്റു വാഴപഴത്തെ അപേക്ഷിച്ചു റെസിസ്റ്റന്റ് സ്റ്റാർച്ച് രൂപത്തിലായത് കൊണ്ട് തന്നെ ഇത് രക്തത്തിൽ മഥുരത്തിന്റെ അളവ് പെട്ടെന്നു കൂട്ടുന്നില്ല.ചുരുക്കി പറഞ്ഞാൽ മറ്റു വഴപ്പഴങ്ങളെ അപേക്ഷിച്ചു ഏത്തപഴത്തിന്റെ ഗ്‌ളൈസിമിക് ഇന്ടെസ് വാല്യൂ കുറവാണെന്നു സാരം.അത്കൊണ്ട് തന്നെ പ്രേമേഹം രോഗികൾക്കോ,അമിതവണമുള്ളവർക്കോ ഏത്തപ്പഴം കഴിക്കാവുന്നതാണ്.

മറ്റൊരു കാര്യം ഈ റെസിസ്റ്റൻഡ് സ്റ്റാർച്ച് വളരെ മികച്ച ഒരു പ്രീബിയോട്ടിക്‌ കുടിയാണ്.അതായത് നമ്മുടെ കുടലിനകത്തുള്ള ഗുണകരമായ ബാക്റ്റീരിയകൾക്കു ഇതൊരു നല്ല ഭക്ഷണംകുടിയാണ്.അത്കൊണ്ട് തന്നെ നമുക്ക് വിട്ട് മാറാത്ത ഫങ്കൾ ഇൻഫെക്ഷൻ, ചൊറിച്ചിൽ, പുഴുക്കടി ,മൂത്രത്തിൽ പഴുപ്പ് പോലുള്ള രോഗങ്ങൾ മാറാൻ സഹായിക്കും. അലര്ജി രോഗങ്ങൾ കുറയ്ക്കാനും രോഗപ്രീതിരോധശേഷി വർധിപിക്കാനും സഹായിക്കും.

ഏത്തപ്പഴം എങ്ങനെ കഴിക്കണം

ഏത്തപ്പഴം പുഴുങ്ങി കഴികുന്നതാണ് ഏറ്റവും നല്ലത്.കാരണം പുഴുങ്ങി കഴിയുമ്പോൾ ഇതിനകത്തുള്ള നാച്ചുറൽ ഷുഗേഴ്സ് നമ്മുടെ ശരീരത്തിന് കൂടുതലായി ഉപയോഗിക്കാൻ സാധിക്കും.കൂടാതെ പുഴുങ്ങുന്ന സമയം ഏത്തപ്പഴത്തിലുള്ള നാരുകളുടെ കട്ടി കുറയുകയും ഇതിലെ പോഷകങ്ങൾ നമ്മുടെ ശരീരത്തിന് പെട്ടെന്ന് വലിച്ചെടുക്കാൻ സാധിക്കുകയും ചെയ്യും.

മറ്റൊന്ന് ഏത്തപ്പഴം എപ്പോഴും ഒരു പ്രോടീൻ അടങ്ങിയ ഭക്ഷണവുമായി ചേർത്ത് കഴിക്കുന്നതാണ് നല്ലത്. അതായത് ഒരു പുഴുങ്ങിയ ഏത്തപ്പഴവും രണ്ട് മുട്ട പുഴുങ്ങിയതും വെജിറ്ററിയൻസ് ആണെങ്കിൽ പുഴുങ്ങിയ ഏത്തപ്പഴവും, കടല, പരിപ്പ്, പയർ മുതലായവയുടെ കൂടെ കഴിക്കാവുന്നതാണ്. കപ്പലണ്ടി,ബധം, ഓട്സ് എന്നിവയുടെ കുടെയും നല്ലൊരു കോമ്പിനേഷൻ ആഹാരമായി കഴിക്കാവുന്നതാണ്.ഇങ്ങനെ ചേർത്ത് കഴിച്ചു കഴിഞ്ഞാൽ ഇതൊരു മികച്ച കംപ്ലീറ്റ് പ്രാതൽ ഭക്ഷണമായി മാറുന്നത് കാണാം.

ഇനി നിങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നില്ല എന്ന് കാണുമ്പോൾ പുഴുങ്ങി ഏത്തപ്പഴത്തോടൊപ്പം അല്പം നെയ്യ് ചേർത്ത് അല്ലെങ്കിൽ അവർക്ക് ഉണ്ടാകുന്ന ഭക്ഷണത്തിൽ ചേർത്തു കൊടുക്കാവുന്നതാണ്. അതായത് പൂട്ടിനകത്തു പാകം ചെയുമ്പോൾ ഏത്തപ്പഴം അരിഞ്ഞു ചേർക്കാം, അല്ലെങ്കിൽ ഇഡ്ഡലിയൊടൊപ്പം ചേർത്ത് ഉണ്ടാക്കി കഴിഞ്ഞാൽ രാവിലെ കുട്ടികൾക്കും അതൊരു മികച്ച കമ്പ്ലീറ്റ് പ്രാതൽ ആയി മാറി കഴിഞ്ഞു.

പണ്ട് കാലം മുതൽ മദ്യകേരളത്തിൽ ഏത്തപഴം കൊണ്ടുള്ള ധാരാളം വിഭവങ്ങൾ മുത്തശ്ശിമാർ പേരക്കുട്ടികൾക്കു ഉണ്ടാക്കികൊടുത്തിരുന്നു .ഗുണവും, രുചിയും അതിലേറെ സ്നേഹവും എല്ലാം നിറഞ്ഞ ഏത്തപഴം വിഭവങ്ങൾ ഇപ്പോഴും നിലകൊള്ളുന്നു.

Leave a Comment