November 10, 2023

രക്തത്തിൽ പ്ലേറ്റ്ലെറ്റ്‌ കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ

By In Malayalam

ഡെങ്കു പനി പോലുള്ള അസുഖങ്ങൾ വരുമ്പോൾ പ്ലേറ്റ്ലെറ്റ് പെട്ടെന്ന് കുറഞ്ഞു പോകുന്നതായി കേട്ടിട്ടില്ലേ??പ്ലേറ്റ്ലെറ്റ് വല്ലാതെ കുറയുന്നത് അപകടമാണെന്ന് ചിലർക്കെങ്കിലും അറിയാമായിരുക്കും.

എന്നാൽ എന്താണ് ഈ പ്ലേറ്റ്ലെറ്റ്സ്?അത് കുറയുന്നതിന്റെ ലക്ഷണങ്ങൾ എന്താണ്?വല്ലാതെ കുറഞ്ഞു പോയാൽ ഉണ്ടാകുന്ന മാരക പ്രശ്നങ്ങൾ എന്തൊക്കെയാണ്?പ്ലേറ്റ്ലെറ്റ്സ് തിരിച്ചു സാധാരണ ഗതിയിൽ എത്തിക്കാൻ എന്തെങ്കിലും പ്രതിവിധികൾ ഉണ്ടോ?

പ്ലേറ്റ്ലേറ്റ്‌ എന്നാൽ നമ്മുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ഒരിനം കോശമാണ്.നമ്മുടെ രക്തത്തിൽ മൂന്ന് തരം കോശങ്ങളാണ് കാണപ്പെടുന്നത് ചുവന്ന രക്താണു(RBC), വെളുത്ത രക്താണു(WBC)അഥവാ ശ്വേതരക്താണു, പ്ലേറ്റ്ലെറ്റ്‌.

ഏറ്റവും ചെറിയ കോശമാണ് പ്ലേറ്റ്ലേറ്റ.ഇത് ഉൽപാദിപ്പിക്കുന്നത് മഞ്ജയിൽ ആണ് (ഇല്ലിന് ഇടയിൽ ഉള്ള സ്പോഞ്ച് പോലെ ഉള്ള കണിക്കകളാണ് മജ്ജ ).എട്ടു ദിവസം മുതൽ പത്തു ദിവസം വരെ ആണ് ഒരു പ്ലേറ്റ്ലെറ്റ്‌ കോശത്തിന്റെ ശരാശരി ആയുസ്സ്.

നമ്മുടെ രക്തത്തിൽ കോടാനുകോടി പ്ലേറ്റ്ലേറ്റ്സ് കോശങ്ങളുണ്ട്.ഇതിൻറെ അളവ് ഒരു മൈക്രോ ലിറ്റർ രക്തത്തിൽ ഒന്നര ലക്ഷം മുതൽ നാലര ലക്ഷം വരെ പ്ലേറ്റ്ലെറ്റ്സ് കോശങ്ങൾ ആണ്.


ഉദാ:രക്തക്കുഴൽ പൊട്ടി രക്തം ഒഴുകുന്നു അവസ്ഥയുണ്ടായാൽ അവിടേക്കു പാഞ്ഞെത്തി രക്തക്കുഴലിൽ ഉണ്ടാവുന്ന പ്രശ്നത്തെ പരിഹരിച്ചു രക്തം നഷ്ടപെടുന്നതിനെ ചെറുക്കുന്നു.
രക്തം നഷ്ടപ്പെട്ട് മരണം സംഭവിക്കുന്ന അവസ്ഥ പോലും മറികടക്കാന് ഈ പ്ലേറ്റ്‌ലെറ്റുകൾ സഹായിക്കുന്നു.


രക്തക്കുഴലിൽ ഉണ്ടാകുന്ന കേടുപാടുകൾ, പൊട്ടലുകൾ എന്നിവയെ പരിഹരിച്ചു രക്തക്കുഴലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു


ഡെങ്കു, ഹെപറ്റീറ്റീസ് സി, HIV പോലുള്ള വൈറൽ രോഗങ്ങൾ പ്ലേറ്റ്ലെറ്റ്‌ കുറയുന്നതിന് കാരണം ആകുന്നു.
ചിലരിൽ വൈറസിന്റെ ടോക്സിൻ ഇല്ലാതാകുന്നത്തോട് കൂടി പ്ലേറ്റ്ലെറ്റ്‌ പഴയപ്പടി ആകാറുണ്ട്, എന്നാൽ മറ്റു ചിലരിൽ ഇത് മാരക അവസ്ഥയിൽ വരെ പോകാറുണ്ട്


കരൾരോഗം,വൃക്ക രോഗം,ചിലയിനം ക്യാൻസർരോഗങ്ങൾ (ഉദാ:മഞ്ജയെ ബാധികുന്ന ക്യാൻസർ ),കൂടിലിനകത്ത് ഉണ്ടാകുന്ന അൾസർ, ബ്ലീഡിങ് പോലുള്ളവ.

3, ITP (ഇമ്മ്യൂൺ ത്രോംബോസൈറ്റോപെനിക് പർപുര)


ഇത് ഒരു സ്വയം രോഗപ്രതിരോധ രോഗമാണ്, പ്ലേറ്റ്‌ലെറ്റ് ഉൽപ്പാദനത്തേയും,രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗന്യമായി കുറയുന്നതിനും കാരണമാകുന്നു.
പലപ്പോഴും ചില രോഗങ്ങൾക് ശേഷം ITP ഉണ്ടാകാം
ഉദാ:ചിക്കൻ ബോക്സ്‌, ഹെപറ്റിറ്റീസ് സി വൈറസ് ബാധ,HIV രോഗം


ഉദാ :ഹൃദരോഗം സംബന്തിക്കുന്ന മരുന്നുകൾ, രക്തത്തിനെ നേർപ്പിക്കാൻ ഉപയോഗിക്കുന്ന ഹെപ്പാരിൻ പോലുള്ള മരുന്നുകൾ എന്നിവ.

പ്ലേറ്റ്ലറ്റ് കുറഞ്ഞു പോയാൽ ഉണ്ടാകുന്ന ലക്ഷണങ്ങളൾ എന്തെല്ലാം

1,അമിതമായ ക്ഷീണം
ചിലരിൽ ഈ ഒരു ലക്ഷണം മാത്രമായിരിക്കും കാണപെടുന്നത്.

2,രക്തക്കുഴലുകൾ പൊട്ടി ബ്ലീഡിങ് ഉണ്ടാവുക.
പല്ലുതേക്കുമ്പോഴും,ചവയ്ക്കുമ്പോഴും മോണയിൽ നിന്ന് രക്തം വരുന്ന അവസ്ഥ.

4,മലം,മൂത്രം എന്നിവയിൽ രക്തത്തിൻറെ സാനിധ്യം കാണപ്പെടുക.

ഗുരുതരമായി അവസ്ഥയിൽ (അതായത് രക്തത്തിൽ വല്ലാതെ പ്ലേറ്റ്ലറ്റ് കുറഞ്ഞാൽ ഉണ്ടാകുന്ന ) അവസ്ഥകൾ എന്തൊക്കെ.

2,തലച്ചോറിൽ രക്തം കൃത്യമായ ഓടിയെത്താൻ ഉള്ള ബുദ്ധിമുട്ട് അനുഭവപ്പെടുക.


ഇതിലും ഭയങ്കരമായി രീതിയിൽ പ്ലേറ്റ്‌ലെറ്റ്കൾ കുറഞ്ഞാൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് നൽകേണ്ട സാഹചര്യം (പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷൻ )വരെ ചെയ്യണ്ടുന്ന അവസ്ഥ ഉണ്ടാകാം.

1,പാപ്പായ
പപ്പായയുടെ ചാറു ചതച്ച് എടുത്തതിനുശേഷം അത് ഒരല്പം വെള്ളത്തിൽ ചേർത്തു കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് വർധിക്കാൻ സഹായിക്കുന്നു.

2, കറ്റാർവാഴ, മാതളം മിസ്രിതം.
മാതളത്തിന്റെ നീര് എടുത്തതിനു ശേഷം രണ്ട് സ്പൂൺ കറ്റാർവാഴയുടെ ചാറും ചേർത്ത് (പഞ്ചസാരയോ മറ്റോ ഇൻഗ്രീഡിയൻസ് ചേർക്കാതെ)ദിവസവും ഒന്നോ രണ്ടോ നേരം കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുപോയവർക്ക് വർധിപ്പിക്കാൻ സഹായിക്കും.

3,വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പഴങ്ങൾ.
ഏറ്റവും കൂടുതൽ വിറ്റാമിൻ c അടങ്ങിയിട്ടുള്ള പഴങ്ങൾ പേരക്കയും,നെല്ലിക്കയുമാണ് ഇവ കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് വർധിപിക്കാൻ സഹായിക്കും.

4,വൈറ്റമിൻ എ അടങ്ങിയിട്ടുള്ള ഭക്ഷണം.
ഏറ്റവും പ്രധാനമായും ക്യാരറ്റ്, മത്തങ്ങാ പോലുള്ളവയാണ്.

കൂടാതെ ഇലക്കറികൾ, ബീറ്റ്റൂട്ട് എന്നിവ ധാരാളമായി കഴിക്കുന്നതും platelet വർധിക്കാൻ സഹായിക്കും.

ഈ രീതിയിൽ ഭക്ഷണം ശ്രദ്ധിച്ചു കഴിഞ്ഞിരുന്നാൽ നമുക്ക് ഇൻഫെക്ഷൻ വന്നിട്ട് പ്ലേറ്റ്‌ലെറ്റ് കുറയുന്നത് അല്ലെങ്കിൽ ITP കൊണ്ട് കുറഞ്ഞു പോകുന്ന അവസ്ഥ പെട്ടെന്ന് തന്നെ പരിഹരിചക്കാൻ സഹായിക്കും.

Leave a Comment