March 2, 2024

ഗ്രാമ്പു ഏതൊക്കെ രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു

By In Malayalam

ചരിത്ര താളുകളിൽ ഇതിഹാസ അന്വേഷണങ്ങളുടെയും,ബൃഹത്തായ സാമ്രാജ്യങ്ങളുടെയും,ശ്രേഷ്ടമായ വ്യാപാര പാതകളുടെയും കഥകളുണ്ട്. ഇവയെല്ലാം സുഗന്ധദ്രവ്യങ്ങളുടെ ആകർഷണീയതയുമായി ബന്ധപ്പെട്ടിരിക്കുന്നു.പുരാതന അറേബ്യയിലെ തിരക്കേറിയ ചന്തകൾ മുതൽ യൂറോപ്പിലെ മഹത്തായ കോടതികൾ വരെ,സുഗന്ധദ്രവ്യങ്ങളുടെ പരിമളത്താൽ ഉന്മേഷം നൽകുന്നതും,ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നതുമായിരുന്നു.ഇന്നും പാചകശാസ്ത്രത്തിന്റെ ലോകത്ത് പോലും എല്ലാ വിഭവങ്ങളുടെയും കിരീടം അലങ്കരിക്കുന്ന മിന്നുന്ന വജ്രങ്ങളായി സുഗന്ധവ്യഞ്ജനങ്ങൾ നിലകൊള്ളുന്നു.

ഇവയിൽ നമുക് സുപരിചിതമായ ഒരു സുപ്രധാന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു അഥവാ clove.ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയുന്ന സ്പൈസ് ദ്വീപുകളിൽ നിന്നുമാണ് കരയാംബുവിന്റെ യഥാർത്ഥ ഉത്ഭവം. സാധാരണ നമ്മൾ കറികളിലും,മസാലക്കൂട്ടുകളിലും ഇറച്ചിയിൽ മണത്തിന് വേണ്ടിയും,കേകുകളിലും,ചിലയിനം മധുര പലഹാരങ്ങളിലെല്ലാം ഗ്രാമ്പു ഉപയോഗിക്കാറുണ്ട്.ആരോഗ്യത്തിനും അത്പോലെ പലവിധ രോഗ ശമനത്തിനും വരെ ഇവ ഗുണകരമാണ് എന്നുള്ള കാര്യം പലർക്കും അറിവില്ലാത്ത കാര്യമാണ്.എന്നാൽ ഗ്രാമ്പു ഉപയോഗിച്ചാൽ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങളും എന്തെല്ലാം രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും എന്നെല്ലാം ഇവിടെ വിശദീകരിക്കാം.

കരയാംബുവിൽ വിറ്റാമിൻ k, പൊട്ടാസിയം,ആന്റിഓക്സിഡന്റ്‌സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും ഇതിനകത്തുള്ള യുജിനോൽ എന്ന ആന്റി-ഓക്സിഡന്റാണ് നമ്മുടെ ശരീരത്തിന് ഇത്രത്തോളം ഗുണങ്ങൾ നൽകുന്നതും,കൂടാതെ ഗ്രാബുവിന് ഇത്രത്തോളം എരിവും മണവും നൽകുന്നതും.മറ്റൊരു കാര്യം കരയാംബുവിൽ ബീറ്റാ കരോട്ടിൻ സാമ്രധിയായ അടങ്ങിയിട്ടുണ്ട് എന്നതാണ്.ബീറ്റാ കരോട്ടിന് എന്നത് ഒരു പ്രൊ വിറ്റാമിൻ ആണ് അതായത് നമ്മുടെ ശരീരത്തിൽ എത്തിയതിനു ശേഷം ഒരു വിറ്റാമിൻ ആയി മാറാൻ കഴിവുള്ള ഒരു കടഘമാണ് ബീറ്റാ കരോട്ടിൻ.ഇത് നമ്മുടെ ശരീരത്തിൽ എത്തിയതിനു ശേഷം വിറ്റാമിൻ A ആയി മാറും. ചുരുക്കി പറഞ്ഞാൽ കരയാമ്പു പതിവായി ഉപയോഗിച്ചാൽ ഇത് നമ്മുടെ കണ്ണുകൾക്ക് നല്ലതാണ് എന്നതാണ് .വിറ്റാമിൻ A നമ്മുടെ കാഴ്ച വാർധിപ്പിക്കാൻ സഹായിക്കുന്നു,തൊക്കിന്റെ ചുളിവുകൾ മാറ്റുന്നു, കൂടാതെ തോക്കിന് തിളക്കം വർധിപിക്കാനും സഹായിക്കുന്നു.മുടിയുടെ ആരോഗ്യം കൂട്ടുന്നു കൂടാതെ നമ്മുടെ രോഗപ്രീതിരോധ ശേഷി വാർധിപ്പിക്കുന്നു.കരയാമ്പു നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യണമെങ്കിൽ നമ്മൾ കറികളിലും മറ്റും ചേർത്ത് കഴിക്കുന്നതിനു പകരം കരയാമ്പു ഓയിൽ ആയോ അല്ലെങ്കിൽ രണ്ടോ മുന്നോ ഗ്രാമ്പു നേരിട്ട് ചവച്ചു അതിന്റെ നീര് ഇറക്കുന്നതാണ് ഉത്തമം.

ഒന്നാമതായി സന്ധിവാതം (arthritis) പോലുള്ള രോഗങ്ങൾ കുറയ്ക്കുവാൻ സഹായിക്കുന്നു.കരയാബുവിലുള്ള ഊജിനോൽ എന്ന ആന്റിഓക്സിഡന്റ് ഒരു മികച്ച ആന്റി ഇൻഫ്ളമേറ്ററി ഉപയോഗം നൽകുന്നുണ്ട്. അതായത് നമ്മുടെ സന്ദികൾക് ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുന്നതിനും,വേദന കുറയ്ക്കുന്നതിനും നമുക്ക് കരയാമ്പൂ ഉപയോഗിക്കാവുന്നതാണ്. സന്ധിവാതം,ആമവാതം പോലുള്ള പ്രശ്നം ഉള്ളവർക്കു രാവിലെ ഉണരുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന വേദന, കഴപ്പ്,മുട്ട് മടക്കാനുള്ള ബുദ്ധിമുട്ട് ഇതെല്ലാം കുറക്കുന്നതിന് കരയാമ്പൂ നേരിട്ടു ചവച്ച് കഴിക്കുന്നത് നല്ലതാണ്.

മറ്റൊരു ഉപയോഗം ഇത് പല്ലുകൾക്ക് വളരെ നല്ലതാണ്. പ്രത്യേകിച്ച് പല്ലുകളിൽ ഉണ്ടാകുന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ കുറയ്ക്കുന്നതിനും, നീർക്കെട്ടും,വേദനയും കുറയ്ക്കുന്നതിനും കരയാമ്പൂ നല്ലതാണ്.ഇത് വളരെ പഴക്കം ചെന്നൊരു കണ്ട് പിടിത്തമാണ്.അതായത് ഏകദേശം 1634-ൽ കരയാമ്പൂ പല്ലുവേദന മാറ്റുന്നതിനായി ഫ്രാൻസിൽ ഉപയോഗിച്ചതിനുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്.കരയാബു ചവച്ചു പല്ല് വേദനയുള്ള ഭാഗത്തു പിടിക്കുന്നതോ. അല്ലെങ്കിൽ കരയാംബുവിന്റെ ഓയിൽ പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്തു വെയ്ക്കുന്നതോ ആ ഭാഗത്തു ഉണ്ടാകുന്ന നീർക്കെട്ട് കുറയ്ക്കുന്നതിനും,വേദന കുറയ്ക്കുന്നതിനും വളരെ ഉപകാരപ്പെടാറുണ്ട്.

മാത്രമല്ല ഇതിൽ അടങ്ങിയിട്ടുള്ള ഉജിനോളിന്റെ മറ്റൊരു ഗുണം ഇത് നമ്മുടെ ശരീരത്തിൽ ഉള്ള ഫ്രീ റാടിക്കലുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കൽ എന്നത് നമ്മുടെ ശരീരത്തിലുള്ള ഓരോ കോശങ്ങൾക്കകത്തും ഉണ്ടാകുന്ന അപകടകാരിയായ രസവസ്തുകളാണ്.നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല വിധ രോഗങ്ങളും ഉണ്ടാകുന്നതിന്റെ കാരണം ഇവയാണ്.ഫ്രീ റാഡിക്കൽസ് ഉണ്ടാകുന്നതിനു കാരണം നമുക് ഉണ്ടാകുന്ന അമിതമായ സ്‌ട്രെസ്, മാനസിക പിരിമുറുക്കം, നമ്മുടെ ശരീരത്തിൽ ഏൾക്കുന്ന പലവിധ രസവസ്തുക്കൾ. അന്തരീക്ഷ മലിനീകരണം എന്നിവയാണ്. ഫ്രീ റാഡികലുകൾ നമ്മുടെ പാന്ക്രീയാസ് ഗ്രന്ദിക് ഉണ്ടാകുന്ന പ്രശ്നമാണ് പ്രേമേഹത്തിലേക്ക് നമ്മളെ എത്തിക്കുന്നത് കൂടാതെ കരളിനും രോഗമുണ്ടാകുന്നു, കാൻസർ പോലുള്ള രോഗത്തിനും ഇത് കാരണമാകുന്നു, എന്തിന് അധികം പറയുന്നു നമ്മുടെ ഹൃദയത്തിന് വരെ ഇത് പ്രശ്നമുണ്ടാകുന്നു.

ഇത്തരം പ്രശ്നങ്ങളെ ചെറുകുന്നതിന് കരയാമ്പ് കഴിക്കുന്നത് നല്ലതാണ്.മാത്രമല്ല കരയാംബുവിന്റെ മറ്റൊരു ഗുണം ഇത് നമ്മുടെ ആമാശയത്തിൽ ഉണ്ടാകുന്ന അൾസറിനെ തടയാൻ സഹായിക്കുന്നു.പെപ്റ്റിക് അൽസർ ഉണ്ടാകുന്നത് അമാശയത്തിൽ ഹെലികോ ബാക്ടർ ഫൈലേറിയ എന്നൊരു ബാക്റ്റീരിയ അനാവശ്യമായി പെറ്റു പെരുകുന്നത് കൊണ്ടാണ്.ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ അമാശയത്തിൽ മുറിവുകൾ ഉണ്ടായ ഭാഗത്തു അൾസർ ഉണ്ടാകുന്നു.രണ്ടാമതായി ഇത് നമ്മുടെ ആമാശയത്തിനകത്തുള്ള മ്യൂക്കസ് മെമ്പ്റൈൻ നേർപ്പിക്കുന്നു.നമ്മുടെ അമ്മശയത്തിനത്തുണ്ടാകുന്ന ആസിഡുകൾ നമ്മുടെ കുടലിനെയും മറ്റു ഭാഗങ്ങളെയും നശിപ്പിക്കാതിരിക്കാനായി സഹായിക്കുന്ന വളരെ കട്ടിയുള്ള നേർത്ത പാടപോലുള്ള സംഗതിയാണ് മ്യൂക്കസ് മെബ്രയിൻ.

അൾസർ ടെൻഡൻസി ഉള്ള ആളുകൾക്ക് ഈ മ്യൂക്കസ് പാളി കട്ടി കുറഞ്ഞു പോകുന്നു .അതുമൂലം സംഭവിക്കുന്നത് ഭക്ഷണം കഴിക്കുമ്പോൾ വയറിനകത്ത് പെട്ടെന്ന് ഉണ്ടാകുന്ന എരിച്ചിൽ,നെഞ്ചരിച്ചിൽ, പുളിച്ചുതികട്ടൽ,ഭക്ഷണം കഴിച്ചു കഴിയുമ്പോൾ വയറിനകത്ത് കമ്പനം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.ഈയൊരു പ്രശ്നം ഒഴിവാക്കുന്നതിന് കരയാമ്പു സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.കരയാമ്പു ചവച്ചരച്ച് കഴിക്കുന്നത് കൊണ്ട് ഈ വയറിനകത്ത് ഉണ്ടാകുന്ന ഇൻഫ്ളമേഷൻ പോലുള്ള പ്രശ്നങ്ങൾ മാറാനും സഹായിക്കുന്നു.

ഇനി കരയാമ്പൂവിന്റെ മറ്റൊരു ഗുണമെന്ന് പറയുന്നത് നമ്മുടെ കരളിനകത്ത് ഉണ്ടാകുന്ന നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്.കരൾവീക്കമുള്ളവരിൽ ഉണ്ടാവുന്ന ഡാമേജ് കുറയ്ക്കാൻ വരെ കരയാമ്പൂ ഉപയോഗപ്പെടാറുണ്ട്.ദിവസവും രണ്ട് കരയാമ്പു വായിലിട്ട് ചവച്ചു അതിന്റെ നീരിറക്കുന്നത് നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു .എന്നാൽ ഗ്രാമ്പു നല്ലതാണെന്നു കരുതി അമിതമായി കരയാബുവോ, അതിന്റെ ഓയിലോ ഉപയോഗിക്കുന്നത് കരളിന് അത്ര നല്ലതല്ല എന്ന് കൂടി നമ്മൾ മനസിലാകേണ്ടതുണ്ട്.രണ്ട് അല്ലെങ്കിൽ പരമാവധി മൂന്ന് വരെ ഒരു ഗ്രാമ്പു ഉപയോഗിക്കാം.

മറ്റൊരു ഉപയോഗ പ്രമേഹം ഉള്ളവരിൽ രോഗം പെട്ടെന്ന് കുറയാൻ സഹായിക്കുന്നു എന്നതാണ്. നമ്മുടെ ശരീരത്തിൽ അവശ്യയത്തിന് ഇൻസുലിൻ ഉണ്ടെങ്കിലും.അവയ്ക് നമ്മുടെ ശരീരത്തിൽ എത്തുന്ന പഞ്ചസാര തന്മാത്രകളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് വരാറുണ്ട്. Type 2 പ്രമേഹം രോഗത്തിൽ ഏറ്റവും കൂടുതൽ കാണുന്ന അവസ്ഥയും ഇതാണ്.ഈ ഒരു പ്രശ്നം മറികടക്കുന്നതിന് കരയാമമ്പു നല്ലതാണ്. കരയാംബുവിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റ് ആയ യുജിനോൽ നമ്മുടെ ശരീരത്തിലുള്ള ഇൻസുലിന്റെ പ്രതികരണശേഷി വാർധിപ്പിക്കുന്നത് വഴി ഷുഗർ ഒന്ന് കണ്ട്രോൾ ആകുന്നതിനു സഹായിക്കുന്നു.

ഇങ്ങനെ നമ്മുടെ ശരീരത്തിന് ആവശ്യമായ അനവധി നിരവധി ഗുണങ്ങൾ നൽകാനും, ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളെ കുറയ്ക്കുന്നതിനും, പ്രതിരോധശേഷി വർധിപികുന്നതിനും ,ഗ്രാമ്പു സഹായിക്കുന്നു.നമ്മൾ കറികളിലും, ബിരിയാണിയിലും മണത്തിന് മാത്രം ചേർക്കുന്ന വെറുമൊരു സുഗന്ധ വ്യഞ്ജനം മാത്രമല്ല കരയാമ്പു എന്നതാണ് വാസ്തവം.

Leave a Comment