November 2, 2023

ഉച്ചയുറക്കം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ?

By In Malayalam

നമ്മളെല്ലാവരും തന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ഒരല്പം ഉറങ്ങാൻ ആഗ്രഹിക്കുന്നവരാണ് എന്നാൽ പലപ്പോഴും ജോലിയുടെയും മറ്റും തിരക്കുകൾ കാരണം ഉച്ച ഉറക്കം നടക്കാറില്ല.

ഉച്ച ഉറക്കം ആരോഗ്യത്തിന് നല്ലതാണോ.


എത്ര സമയം ഉച്ചയ്ക്ക് ഉറങ്ങുന്നതാണ് നല്ലത്. ഉച്ചയ്ക്ക് ഉറങ്ങി കഴിഞ്ഞാൽ കുടവയർ,കൊളെസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടോ??

ഉച്ച ഉറക്കത്തിന്റെ ഗുണങ്ങൾ എന്തെല്ലാം

പരമാവധി 20 മിനിറ്റ് അല്ലെങ്കിൽ 30 മിനിറ്റ് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഇത് നമ്മളെ ഉറങ്ങി എഴുന്നേൽക്കുന്ന സമയത്ത് കൂടുതൽ എനർജി ആയി ജോലികൾ ചെയ്യാൻ സഹായിക്കുന്നു.കൂടുതൽ കാര്യങ്ങൾ ചെയ്യാനും ക്രീയേറ്റീവായി കാര്യങ്ങൾ ചെയ്യാനും സഹായികുന്നു.മാത്രമല്ല നമ്മുടെ ടെൻഷൻ കുറയ്ക്കാനും മൂഡ് നല്ലതാകാനും ചെയ്യുന്ന ജോലി കൂടുതൽ ചെയ്യാനും ഇത് സഹായിക്കും. ഉച്ചയ്ക്ക് പതിവായിട്ട് ഒരു 20 മിനിറ്റ് ഉറങ്ങുന്നത് നമ്മുടെ മെമ്മറി ഇംപ്രൂവ് ചെയ്യാനും നമുടെ തലച്ചോറിനു ഭാവിയിൽ ഉണ്ടാകാൻ സാധ്യത ഉള്ള മറവി രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു .പതിവായിട്ട് 20 മിനിറ്റ് ഉറങ്ങുന്നത് നമ്മുടെ രക്തസമ്മർദ്ദം കുറച്ചു നിർത്തുന്നതിനും സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ഉച്ച ഉറക്കത്തിന്റെ ദോഷവശങ്ങൾ എന്തെല്ലാം

എന്നാൽ ഉച്ചയ്ക്ക് ഉറങ്ങുന്നത് നല്ലതാണെന്ന് കരുതിയിട്ട് നമ്മൾ ഉച്ചയ്ക്ക് കൂടുതൽ സമയം ഉറങ്ങുന്നത് അതായത് ഒരു ഒരു മണിക്കൂർ മുകളിലേക്കാണ് നമ്മൾ ഉറങ്ങുന്നത് എങ്കിൽ ഗുണത്തിൽ ഏറെ ദോഷങ്ങൾ ആണ് ഉണ്ടാവുക

ഉറങ്ങി എഴുനേൽക്കുന്ന സമയത്ത് നമുക്ക് കൂടുതൽ മൂഡ്ഔട്ട് തോന്നുക, പെട്ടെന്ന് ദേഷ്യം വരിക. കൂടുതൽ ഉറങ്ങണം എന്ന തോന്നൽ ഉണ്ടാവുക ,ഉന്മേഷം കുറയുക.എന്നിങ്ങനെ നിരവതി പ്രെശ്നങ്ങൾക് കാരണമാകും.ഇതിനെ sleep inertia എന്നാണ് അറിയപ്പെടുന്നത്.ഇത് പലപ്പോഴും രോഗപ്രശ്നങ്ങൾ ഉണ്ടാക്കാനും ഇടയക്കാറുണ്ട്.

ഉച്ച ഉറക്കം കുടവയർ/കൊളെസ്ട്രോൾ എന്നിവയ്ക്കു കാരണമാകുമോ

ഒരുപാട് പേർക്കുള്ള മറ്റൊരു സംശയമാണ് ഭക്ഷണം കഴിച്ചതിനുശേഷം ഉച്ചയ്ക്ക് ഉറങ്ങിയാണെങ്കിൽ കുടവയർ വെയ്ക്കുമോ, കൊളെസ്ട്രോൾ കൂടാൻ സാധ്യത ഉണ്ടോ?

സാധാരണ സംഭവിക്കുന്നത് ഭക്ഷണം കഴിച്ചിട്ട് കിടക്കുന്ന സമയത്ത് ഈ ഭക്ഷണം ശരീരത്തിൽ ദഹിക്കുകയും നമ്മുടെ ശരീരത്തിൽ ഇത് ആവശ്യത്തിനുള്ള കാർബോഹൈഡ്രേറ്റ്സിനെ ഗ്‌ളൈക്കോജൻ ആക്കി സ്വരുപ്പിക്കുകയും ചെയുന്നു.ഗ്‌ളൈക്കോജൻ എന്നാൽ ശരീരത്തിന് ആവശ്യം വരുമ്പോൾ എടുത്ത് ഉപയോഗിക്കുന്ന രീതിയിൽ ആണ് ശരീരം സൂക്ഷിക്കുന്നത്.എന്നാൽ ആവശ്യത്തിന് അധികം ഭക്ഷണം കഴിച്ചിട്ടാണ് നമ്മൾ കിടക്കുന്നത് എങ്കിൽ ശരീരം ഈ അധികം വരുന്ന ഭക്ഷണത്തെ കൊഴുപ്പായി ശരീരത്തിൽ സൂക്ക്ഷിച്ചു വെയ്ക്കും.ചുരുക്കി പറഞ്ഞാൽ അമിതമായി ഭക്ഷണം കഴിച്ചാണ് ഉറക്കം എങ്കിൽ കുടവയർ വെയ്ക്കാനും കൊളെസ്ട്രോൾ കൂടാനും കാരണം ആകും എന്ന് സാരം.
എന്നാൽ ഉച്ചയ്ക്ക് ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുകയും മധുരം ചേർന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും പച്ചക്കറികളും,മാംസ്യവും എല്ലാം ചേർന്ന ഭക്ഷണം കഴിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല .പത്തു മുതൽ ഇരുപത് മിനിറ്റ് വരെ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ സ്ഥിരമായി സുഗമായി ഉറങ്ങാം എന്ന് ചുരുക്കം!!

Leave a Comment