October 17, 2024

രാവിലത്തെ ഉമിനീര് കുടിച്ചിറക്കിയാൽ, പല്ല് തേയ്ക്കാതെ വെള്ളം കുടിച്ചാൽ കിട്ടുന്ന അത്ഭുത ഗുണങ്ങൾ..

By In Malayalam

രാവിലെ ഉണർന്ന ഉടനെ വായിലുള്ള ഉമിനീര് കുടിച്ചിറക്കിയാലോ അല്ലെങ്കിൽ പല്ല് തേക്കാതെ വെള്ളം കുടിച്ചാലും നമുക്കുണ്ടാകുന്ന അത്ഭുത ഗുണങ്ങളെപ്പറ്റി ഒരുപക്ഷേ നമ്മളിൽ പലരും കേട്ടിട്ടുണ്ടായിരിക്കും.

ഈ ഉമിനീരിൽ അടങ്ങിയിട്ടുള്ള ഉയർന്ന ആസിഡ് പി എച്ച് നമ്മുടെ ശരീരത്തിലുള്ള രോഗാണുക്കളെ നശിപ്പിക്കുകയും,നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും നമ്മുടെ ത്വക്കിന്റെയും,മുടിയുടെയും ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും. ഇത് കൂടാതെ കുടലിൽ ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കും മാത്രമല്ല ഇത് ക്യാൻസറിനെ വരെ ചെറുക്കും എന്ന തരത്തിലാണ് ഈ വാദം.എന്നാൽ സത്യാവസ്ഥ എന്താണ്.

ഉമിനീർ എന്നാൽ നമ്മുടെ വായിൽ പലഭാഗത്തുമുള്ള ഉമിനീർ ഗ്രന്ഥിയിൽ നിന്നും പുറപ്പെടുവിക്കുന്ന ഒരു ദ്രാവകമാണ്.ഇതിൽ നമ്മുടെ വായിൽ എത്തുന്ന പല ബാക്ടീരിയകളെയും നശിപ്പിക്കാനായി ലൈസൊസൈം എന്ന ഒരു ഘടകം അടങ്ങിയിട്ടുണ്ട്. കൂടാതെ നമ്മൾ സംസാരിക്കുമ്പോഴോ ചവയ്ക്കുമ്പോഴൊക്കെ വായിലെ കർശനം കുറയ്ക്കാനായി സാധിക്കുന്നു.കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ അന്നജ്ജം ഉമ്മനീരിലെ പ്ത്യലിന് എന്ന ഒരു ഘടകം വായിൽ വെച്ച് തന്നെ ധഹനം തുടങ്ങുന്നതിനു സഹായികുന്നു.

എന്നാൽ രാവിലെ ഉണർന്ന ഉടനെ ഉമിനീര് കുടിക്കുന്നതും, പല്ലു തേക്കാതെ വെള്ളം കുടിക്കുന്നതും കൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല മറിച്ച് ദോഷങ്ങൾ മാത്രമേയുള്ളു എന്നതാണ് വാസ്തവം.എങ്ങനെയാണെന്ന് വിശദീകരിക്കാം.

രാവിലെ പല്ലുതേക്കുന്നതിനേക്കാൾ വളരെ പ്രധാനം രാത്രി ഉറങ്ങുന്നതിന് മുമ്പ് പല്ലുതേക്കുന്നത്താണ് കാരണം ഈ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്.കാരണം നമ്മൾ രാത്രിയിൽ കഴിച്ച ഭക്ഷണശലങ്ങളിൽ ബാക്ടീരിയകൾ ലാക്റ്റിക് ആസിഡ് ഉണ്ടാകുന്നതിനു കാരണമാകുകയും.ഇത് നമ്മുടെ പല്ലിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാക് എന്നറിയപ്പെടുന്ന അഴുക്ക് വായിൽ അടിയുന്നതിനും കാരണമാകും.

കൂടാതെ നമ്മുടെ ഉമിനീരിൽ ജീവിക്കുന്ന പോർഫിറോമോണസ് ജിംഗിവാലിസ് എന്ന് അറിയപ്പെടുന്ന ബാക്ടീരിയ ഏറ്റവും അപകടകാരിയാണ്.നമുക്ക് മോണരോഗം ഉണ്ടാക്കുന്നതിന് ഏറ്റവും പ്രധാന കാരണം ഈ ബാക്ടീരിയയാണ്.
വായടച്ച് രാത്രിയിൽ ഉറങ്ങുന്ന സമയം ഈ ബാക്ടീരിയകൾ പെരുകാനും,നമ്മുടെ ഉള്ളിൽ എത്തിയാൽ അസിഡിറ്റി,ദഹനക്കേട് അന്നനാളത്തിൽ ക്യാൻസർ, എന്നീ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. ഇത് കൂടാതെ കുടലിൽ ഗുണകരമായ ബാക്ടീരിയയുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമാകറുണ്ട്.

എന്നാൽ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോഗ്യകരമാണെന്നും.ചൈനീസ് മെഡിസിനിലും,ആയുർവേദത്തിലും ഉണർന്ന ഉടനെ വെള്ളം കുടിക്കാൻ പറയുന്നത് വെറും വയറ്റിൽ ഉമിനീര് ഉള്ളിൽ എത്താൻ വേണ്ടിയാണെന്നും വാദമുണ്ട്.
എന്നാൽ ഇത് തെറ്റായ വാദമാണ്. രാവിലെ ഉണർന്ന് വായ വൃത്തിയാക്കിയതിനു ശേഷം വെള്ളം കുടിക്കണം എന്ന് തന്നെയാണ് ആയുർവേദത്തിലും, ചൈനീസ് മെഡിസിനിൽ എല്ലാം പ്രതിപാദിക്കുന്നത്.

ഒരു ശാസ്ത്രത്തിലും രാവിലെ ഉണർന്ന ഉടനെ വായിലുള്ള ഉമിനീര് കുടിക്കാൻ പറയുന്നില്ല.വായ ഒന്ന് കഴുകി തുപ്പുമ്പോൾ തന്നെ വായിലുള്ള ബാക്ടീരിയകളുടെ അളവ് കുറയാനും അതിനുശേഷം വെള്ളം കുടിച്ചാൽ മതിയാകും.
അതുകൊണ്ടുതന്നെ ആരും സോഷ്യൽ മീഡിയയിലും മറ്റും വരുന്ന ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കരുത് എന്ന് സാരം.

Leave a Comment