November 10, 2023

ചായ അധികം കുടിക്കുന്നത് നല്ലതാണോ? എത്ര ചായവരെ കുടിക്കാം ?

By In Malayalam, Uncategorized

ചായ കുടിക്കാൻ ഇഷ്ടമല്ലാത്ത ആളുകൾ ഈ ലോകത്ത് തന്നെ ഉണ്ടാക്കില്ല.ഒരു കാലിചായയിൽ നിന്ന് പ്രഭാതം ആരംഭിക്കുന്നവരാണ് നമ്മൾ മിക്ക മലയാളികളും.എഴുനേൽക്കാൻ,പഠിക്കാൻ, പത്രം വായിക്കാൻ,ബ്രേക് ഫാസ്റ്റ് കഴിക്കാൻ, ജോലിക്കു പോകാൻ,ഒന്ന് റീലാക്സ് ചെയ്യാൻ,എന്നുവേണ്ട എല്ലാ കാര്യത്തിനും ചായ വേണം.എന്തിനധികം പറയുന്നു പ്രഭാത കർമം നിർവഹിക്കാൻ പോലും ചിലർക്കു ചായ മുഗ്യം.

ചായ പലതരം ആണ് പാൽ ചായ,കട്ടൻ ചായ ,ഗ്രീൻ ചായ,മിൻഡ് ചായ, മസാല ചായ,ഇഞ്ചി ചായ അങ്ങനെ പല വൈവിധ്യങ്ങൾ, പല കോമ്പിനേഷനിലുള്ള ചായ ലോകത്തെവിടെയും സുലഭമാണ് .ചായയുടെ ഗുണങ്ങളെ പറ്റി ആരോടും പറയേണ്ട ആവശ്യംപോലും ഇല്ല.ശരീരത്തിനും,മനസ്സിനും ഒരുപോലെ ഉന്മേഷം നൽകാൻ കഴിയുന്ന ഒരു പാനീയമാണ് ചായ.അത് മാത്രമാണോ നമ്മുടെനാഡിയെ ഉത്തേജിപ്പിക്കുന്നത് വഴി തല വേദന പോലുള്ള പ്രശ്നങ്ങൾ മാറ്റാൻ,ദഹനം നന്നായിട്ട് നടക്കുന്നതിന്, ഹൃദയത്തിന്റെ പ്രവർത്തനം നന്നാകുന്നതിന്, ലോ ബിപി കാർക് ബിപി നോർമൽ ആക്കുന്നതിന് അതിലുപരി നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ വരുന്ന ചിലയിനം കാൻസറിനെ വരെ ചെറുകുന്നതിന് ചായക് കഴിയും എന്ന് പഠനങ്ങൾ പറയുന്നു.


ഒരു ചായയിൽ രണ്ടു മുതൽ നാലു ശതമാനം വരെ caffeine അടങ്ങിയിട്ടുണ്ട്.അതായത് ഒരു ഗ്ലാസ്‌ ചായ കുടിക്കുന്നതിലൂടെ ഏകദേശം 40mg caffeine നമ്മൾ അകത്താക്കുന്നു എന്ന് ചുരുക്കം.ചായ കുടിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഉന്മേഷം അല്ലെങ്കിൽ ഉത്സാഹം എല്ലാം കിട്ടുന്നത് ചായയിൽ caffeine അടങ്ങിയിട്ടുള്ളത് കൊണ്ടാണ് എന്ന് പലർക്കും അറിയാവുന്ന കാര്യമാണ്.
എന്നാൽ ചിലർക്കെങ്കിലും ഉള്ള സംശയം ആണ് ഒരു ദിവസം എത്ര ചായ വരെ ആകാം എന്നത് . രാവിലേ എഴുന്നേറ്റ ഉടനെ ഒരു ചായ, പ്രഭാത ഭക്ഷണങ്ങൾക്ക് ഒപ്പം ഒരു ചായ, 11 മണിക്ക് ഒരു ചായ, വൈകുന്നേരം 4 മണിക്ക് കടിയോടൊപ്പം ഒരു ചായ പിന്നെ രാത്രി ഭക്ഷണത്തിന്റെ കൂടെ ഒരു ചായ.ഇങ്ങനെ ദിവസത്തിൽ 7,8 ചായ വരെ കുടിക്കുന്നവരുണ്ട്.എന്തിനേറെ പറയുന്നു വെള്ളത്തിനു പകരം കട്ടൻ ചായ കുടിക്കുന്ന ആളുകൾ വരെ ഉണ്ട് നമുക്കിടയിൽ .

എന്നാൽ ചായ അധികം കുടിക്കുന്നത് നല്ലതാണോ?
അല്ല,എന്നതാണ് ഉത്തരം.മിതമായി അളവിൽ ചായ കുടിക്കുന്നതാണ് ശരീരത്തിന് നല്ലത്.അമിതമായാലോ ഇത് അപകടകരവുമാണ്. ചായ അമിതമായി കഴിഞ്ഞാൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ നോക്കാം


ചായയിൽ അടങ്ങിയിട്ടുള്ള tannins എന്ന രാസപഥാർത്ഥo നമ്മുടെ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം 60 ശതമാനം വരെ കുറയ്ക്കും എന്ന് പഠനങ്ങൾ പറയുന്നു.അതായത് നമ്മൾ ഭക്ഷണത്തോടൊപ്പമാണ് ചായ കുടിക്കുന്നതെങ്കിൽ നമ്മൾ കഴിക്കുന്ന ഇലക്കറികളും,പച്ചക്കറികളും ഇറച്ചിയും എല്ലാം കഴിച്ചിരുന്നാലൂം ശരീരത്തിൽ അയൺ വലിച്ചെടുകുന്നത് കുറയും എന്ന് സാരം.


ആന്റിബയോട്ടികുകൾ, കീമൊത്തെറപ്പി മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ, ഇത്തരം മരുന്നുകളോടൊപ്പം ചായയുടെ ഉപയോഗം നല്ലതല്ല.കാരണം ഇവയുടെ എഫക്ട് ചായ കുറയ്ക്കും എന്നത് തന്നെ.

ഭക്ഷണത്തിനോടൊപ്പം ഉള്ള ചായകുടി ആരോഗ്യത്തിന് നല്ലതല്ല എന്ന് മനസിലായ സ്ഥിതിക് ചായയുടെ അളവിലേക് വരാം ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസം 4 ചായ വരെ കുടിക്കാം , ഗർഭിണികൾ ആണെങ്കിൽ 3 ചായ വരെ ആകാം , എന്നാൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചായ കൊടുത്ത് ശീലിപ്പിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.

ചുരുക്കി പറഞ്ഞാൽ മിതവായ അളവിൽ ഉപയോഗിച്ചാൽ രുചിയോടെ ആസ്വദിച്ചു കുടിക്കാനും, ആരോഗ്യം സംരക്ഷിക്കാനും കഴിയുന്ന ഒരു പാനിയമാണ് ചായ എന്നതാണ് വസ്തുത.

Leave a Comment