ഇന്ന് നമ്മുടെ സമൂഹത്തിൽ വൃക്ക രോഗികളുടെ എണ്ണം കൂടി വരികയാണ്.വൃക്ക രോഗങ്ങളുടെ പ്രധാന കാരണങ്ങളായ നിയന്ത്രണമില്ലാത്ത രക്ത സമ്മർദം,പ്രമേഹം,അമിതമായ മരുന്നുകളുടെയും,വേദന സംഹാരികളുടെ ഉപയോഗം,കൂടാതെ വൃക്കകളെ ബാധിക്കുന്ന ചിലയിനം സ്വയംപ്രതിരോധ രോഗങ്ങൾ എന്നിവയാണ്.

എന്നാൽ വൃക്ക രോഗം തുടക്കത്തിൽ ആരും തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം.രോഗം ഒരു പരിധി കഴിഞ്ഞു ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുമ്പോഴാകും പലരും തിരിച്ചറിയുക.
എന്നാൽ തുടക്കത്തിലെ വൃക്ക രോഗം തിരിച്ചറിഞ്ഞാൽ ജീവിതശൈലിയിലുണ്ടാക്കുന്ന മാറ്റത്തിലൂടെയും,ഭക്ഷണത്തിലൂടെയും ഒരു പരിധി വരെ ഇതിനെ പരിഹരിക്കാൻ സാധിക്കാറുണ്ട്
തുടക്കത്തിൽ വൃക്ക രോഗത്തിൽ കാണുന്ന ചിലയിനം ലക്ഷണങ്ങൾ വിശദികരിക്കാം.
പ്രധാനമായും ശരീരത്തിന്റെ പല ഭാഗത്തും വരുന്ന ചൊറിച്ചിൽ,മൂത്രം ഇടയ്ക് പോകണം എന്ന തോന്നൽ, അമിതമായ ക്ഷീണം,മൂത്രത്തിൽ അമിതമായ പത കാണുക,ഉറക്കത്തിന്റെ താളം തെറ്റുക്ക, കാലിലെ നീര് കൂടാതെ രക്തകുറവ് എന്നിവയാണ്.
വൃക്ക രോഗത്തെ പരിഹരിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ വിശദീകരിക്കാം.
ഒന്നാമത്തെ ഭക്ഷണം ക്യാപ്സിക്കമാണ്. ക്യാപ്സിക്കത്തിൽ ലൈക്കോപ്പീൻ എന്ന ഘടകമുണ്ട്.ലൈക്കോപ്പിൻ വൃക്കകളിലെ നീർക്കെട്ടിനെ കുറയ്ക്കാൻ സഹായിക്കുന്നു.
നന്നേ പൊട്ടാസ്യത്തിന്റെ അളവ് കുറവും,വൈറ്റമിൻ C സമൃദ്ധിയായി അടങ്ങിയിട്ടുള്ളതും.കൂടാതെ ഫോലേറ്റസും,വൈറ്റമിൻ B6, നാരുകളും അടങ്ങിയിട്ടുണ്ട്.
വൃക്ക രോഗമുള്ളവർക്ക് ശരീരത്തിൽ എറിത്രോപോയറ്റിൻ എന്ന ഹോർമോണിന്റെ പ്രവർത്തനം കുറയുന്നത് കൊണ്ട് തന്നെ വിളർച്ചയുണ്ടാകും.അത്കൊണ്ട് തന്നെ രക്തം വർദ്ധിക്കുന്നതിന് ഫോലേറ്റസ്,വൈറ്റമിൻ B6, എന്നിവ സഹായിക്കും.
രണ്ടാമത്തെ ഭക്ഷണം കാബേജാണ്.ക്യാബേജിൽ ഉയർന്ന അളവിൽ വൈറ്റമിനുകൾ,ആന്റിഓക്സിഡൻറ് എന്നിവ അടങ്ങിയിട്ടുണ്ട് കൂടാതെ വൈറ്റമിൻ k യും അടങ്ങിയിട്ടുണ്ട്.
സമ്മാനമായി കോളിഫ്ലവറും,ബ്രോക്കോളിയും നാരുകളും,ബി കോംപ്ലക്സ് എന്നിവ ഉള്ളത്കൊണ്ട് രക്തക്കുറവ് പരിഹരിക്കുന്നതിനും,വൃക്കയിലുള്ള നീർക്കെട്ടിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
മറ്റൊന്ന് ഇലക്കറികളാണ് നമ്മുടെ നാട്ടിൽ കിട്ടുന്ന ഇലക്കറികൾ എല്ലാം തന്നെ വൃക്കയുടെ ജോലി ഭാരം കുറയുന്നതിന് സഹായിക്കുന്നു. ഇതിൽ ഇരുമ്പ്, ഫോലിക് ആസിഡ് എന്നിവ രക്തക്കുറവ് പരിഹരിക്കുന്നതിനും വൃക്കയിലെ ലോഡ് പരിഹരിക്കുന്നതിനും സഹായിക്കുന്നു.
എന്നാൽ ഇലക്കറികൾ തിരഞ്ഞെടുക്കുമ്പോൾ ഓക്സലേറ്റ് സാന്നിധ്യം കുറഞ്ഞ ഇലകൾ എടുക്കാൻ ശ്രമിക്കുക.അതായത് ചീര പോലുള്ള ഇലക്കറികൾ കഴിക്കാതിരിക്കുക കാരണം ഓക്സലേറ്റ് അധികമായാൽ വൃക്കയിൽ കല്ല് ഉണ്ടാകുന്നതതിന് സാധ്യതയുണ്ട്.

മറ്റൊരു ഭക്ഷണം വെളുത്തുള്ളിയാണ്. വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന ആന്റിഓക്സിഡൻറ് വൃക്കയിൽ ഉണ്ടാകുന്ന നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു.
മറ്റൊരു ഭക്ഷണം ആപ്പിളാണ്.ആപ്പിളിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽഅടങ്ങിയിട്ടുള്ള ആന്റിഓക്സിഡൻറ്,ഫൈബേഴ്സ് എന്നിവയാണ്.
ആപ്പിൾ നമ്മുടെ കുടിലിനടിഞ്ഞു കൂടുന്ന വിഷവസ്തുക്കളെ പുറത്തേക്ക് കളയുന്നതിന് സഹായിക്കുന്നു.പലപ്പോഴും നമ്മുടെ കുടലിലേക്ക് വരുന്ന വിഷ വസ്തുക്കൾ രക്തത്തിൽ അലിഞ്ഞു ചേരുകയും,കിഡ്നി ജോലി ഭാരം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.ആപ്പിൾ പതിവായി കഴിക്കുന്നവർക്ക് കുടലിലെത്തുന്ന വിഷവസ്തുക്കളെ ഫൈബേഴ്സ് പുറന്തള്ളാൻ സാഹിയിക്കുന്നു.
മറ്റൊരു ഭക്ഷണം വെർജിൻ ഒലിവോയിലാണ്.ഇതിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡായ ഒലിയക്കാസിഡ് നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു.
എട്ടാമത്തെ ഭക്ഷണം തണ്ണിമത്തനാണ്. തണ്ണിമത്തനിലൂടെ നമ്മുടെ വൃക്കകൾക് ആവശ്യത്തിന് ജലാംശം ലഭിക്കുകയും.വൃക്കകൾക്ക് അരിച്ചുകളയുന്ന ജോലി എളുപ്പമാവുകയും ചെയ്യും.മറ്റൊന്ന് ഇതിനടങ്ങിയിട്ടുള്ള ലൈക്കോപ്പിൻ എന്ന ആന്റിഓക്സിഡൻറ് ഇത് വൃക്കകളുടെ നീർക്കെട്ട് കുറയുന്നതിനും സഹായിക്കുന്നു.
മറ്റൊരു ഭക്ഷണം ഇഞ്ചിയാണ്. ഇഞ്ചി പതിവായി കഴിക്കുന്നത് വൃക്കയിൽ ഉണ്ടാകുന്ന നീർക്കെട്ട് കുറയ്ക്കുന്നതിനും കൂടാതെ ഇഞ്ചി ഒരു ഡയോറിറ്റിക് പ്രവർത്തനവും നൽകുന്നു.
നമ്മുടെ വൃക്കകൾക്കുണ്ടാകുന്ന പ്രശ്നം മൂലം ഉണ്ടാകുന്ന വേദന, നടുകഴപ്പ് എന്നിവ കുറയ്ക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു.
പത്താമത്തെ ഭക്ഷണം മഞ്ഞളാണ്.മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.
ഇവിടെ വിശദീകരിച്ച 10 ഭക്ഷണങ്ങളും വൃക്കകൾക്ക് ഉണ്ടാകുന്ന ചെറിയ കേടുപാടുകൾ മാറാനും വൃക്കയിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റി വൃക്കകൾ സുഗമമായി പ്രവർത്തിക്കുന്നതിനും സഹായിക്കുന്നു.എന്നാൽ ഈ ഭക്ഷണങ്ങൾ ഗുണകരമാണെന്ന് കരുതി വൃക്കകൾക്ക് വലിയ പ്രശ്നം നേരിടുന്ന ഡയാലിസിസ് ചെയ്യുന്ന രോഗികൾ ഡോക്ടറിന്റെ നിർദ്ദേശം ഇല്ലാതെ ഈ ഭക്ഷണങ്ങൾ കഴിക്കരുത്.കാരണം ഈ ഭക്ഷണങ്ങളിലെല്ലാം പൊട്ടാസ്യം ഓക്സിലേറ്റർ എന്നിവ ഏറിയും,കുറഞ്ഞും അടങ്ങിയിട്ടുണ്ട് എന്നതാണ് വാസ്തവം.
