November 10, 2023

രസത്തിന്റെ ആതിശയിപ്പിക്കും ഗുണങ്ങൾ

By In Malayalam

നമ്മുടെ സൗത്ത് ഇന്ത്യയിൽ നിന്നും ഉരുതിരിഞ്ഞു ഇപ്പോൾ ലോകമെമ്പാടും ഉപയോഗിക്കുന്ന ഏറെ രുചികരവും അതേപോലെതന്നെ ആരോഗ്യത്തിന് വളരെ ഗുണകരവുമായിട്ടുള്ള ഒരു ഡിഷ് ആണ് രസം.

നല്ല നാടൻ രസം ചേർത്തിട്ടുള്ള ഭക്ഷണം മുതിർന്നവർക്കും കൊച്ചു കുട്ടികൾകും എല്ലാം ഒരുപോലെ പ്രിയങ്കരമാണ്.

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഉപയോഗിച്ചുവരുന്ന ഒരു ഭക്ഷണപദാർത്ഥമാണ് രസം.സൗത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാരാണ് ലോകമെമ്പാടും ഇതിനെ പരിചയപ്പെടുത്തുന്നത്. ഇപ്പോഴും ലോകമെമ്പാടും പല രീതിയിൽ രുചിയോടെ ഉപയോഗിച്ചുവരുന്നുണ്ട്

രസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന്ത് നമുക്ക് ഇത് ഒരു appetizer ആയും സൂപ്പായും ഭക്ഷണത്തിന്റെ കൂടെ ഒരു കറി ആയും,ഭക്ഷനത്തിന് ശേഷം digestor ആയും ഉപയോഗികാം എന്നതാണ്.

നമ്മുടെ നാട്ടിൽ ഒക്കെ ഉപയോഗിക്കുന്ന ഒട്ടുമിക്ക സുഗന്ധം വെഞ്ഞനങ്ങളും, സുഗന്ധദ്രവ്യങ്ങളും തന്നെയാണ് രസത്തിന്റെ പ്രധാന ചേരുവകൾ. എന്നാൽ സ്ഥലതിന് മാറ്റം വരുന്നതിന് അനുസരിച്ചു രസത്തിന്റെ ചില കൂട്ടുകളും വ്യത്യാസപ്പെടാറുണ്ട്.

ചില സ്ഥലങ്ങളില് പുളി ചേർക്കാറുണ്ട് ചില സ്ഥലങ്ങളിൽ തുവരപ്പരിപ്പ് ,മറ്റു ചില സ്ഥലങ്ങളിൽ ഉഴുന്ന്, ഉലുവ എന്നിങ്ങനെ പലസ്ഥലങ്ങളിലും വൈവിധ്യങ്ങൾ ഉണ്ട്.

എന്നാലും പൊതുവെ രസത്തിൽ ചേർക്കാറുള്ള ചില ചേരുവകളായ ഉലുവ, പുളി,മഞ്ഞൾ,മല്ലി,മുളക്,കടുക് കൂടാതെ ജീരകം എന്നിവയൊക്കെയാണ്. സമ്പുഷ്ടമായ ഇത്തരത്തിലുള്ള ഒരു രുചിക്കൂട്ടുകളുടെ ഗുണങ്ങളാണ് രസത്തിൽ ഉള്ളത്

നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വൈറ്റമിൻസ്, മിനറൽസ്, ആന്റിഓക്സിഡന്റ്സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് രസത്തിൽ.

1, വിറ്റാമിൻ A
2,വിറ്റാമിൻ c
3,B complex, പ്രധാനം ആയും B1, B6 എന്നിവ
4, സെലീനിയും
5, സിൻക്
6, കോപ്പർ
7, അയൺ
8, മെഗ്നേഷ്യം
9, പൊട്ടാഷ്യം

1,വിശപ്പ് വർധിപ്പിക്കാൻ സഹായിക്കുന്നു

വിശപ്പില്ല ഒന്നും കഴിക്കാനും തോന്നുന്നില്ല എന്ന് പറയുന്നവർക്ക് നല്ലൊരു appendizer ആയി രസം ഉപയോഗിക്കാം.

ഒന്നോ രണ്ടോ ടീസ്പൂൺ നിങ്ങൾ ഒരു മൂന്ന് നേരം ആഹാരത്തിനു മുമ്പ് നന്നായിട്ട് കഴിക്കുന്നത് വിശപ്പ് ഉണ്ടാകാൻ സഹായിക്കുന്നുണ്ട്. കാരണം രസം നമ്മുടെ ഡിജിസ്റ്റീവ് ജ്യൂസിനെ ഉത്തെജിപ്പിക്കുന്നു എന്നത് തന്നെ കാരണം.

2, ദഹനത്തിന് സഹായിക്കുന്നു

നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കണം എങ്കിൽ വയറിന് അകത്തെ പി എച്ച് നന്നായി പരിപാലിക്കണം.

രസം കഴിച്ചാൽ ദഹനം വളരെ ഭംഗി ആയി നടക്കാറുണ്ട്.നമ്മുടെ അമാശയത്തിന്റെ ആസിഡ് പി എച് നല്ല രീതിയിൽ പരിപാലിക്കുന്നതിന് രസത്തിന് കഴിയും എന്നതാണ് ദഹനം വേഗം നടക്കാൻ കാരണമാകുന്നത്.

3, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന ഏമ്പകം, കീഴ്‌വായു ശല്യം,കഴിച്ച ഉടനെ ടോയ്‌ലെറ്റിൽ പോകാൻ തോന്നൽ ഈ പ്രശ്നങ്ങളെ മറികടക്കുന്നതിന് രസം കഴിക്കുന്നത് നല്ലതാണ്.

കൂടാതെ പ്രായം ആയവരിലും, പ്രമേഹ രോഗികളിലും കാണപ്പെടുന്ന കോൺസ്റ്റിപ്പേഷൻ പോലുള്ള പ്രശ്നങ്ങൾ തടയാനും രസം സഹായിക്കുന്നു.

4, കുടലിനെ ശുദ്ധികരിക്കാൻ സഹായിക്കുന്നു

രസത്തിൽ ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങൾ,ക്യാരറ്റ്, തക്കാളി പോലുള്ളവയിൽ അടങ്ങി ഇരിക്കുന്ന ആന്റിഒക്സിഡന്റ്സ് കുടലിൽ ഉണ്ടാകുന്ന ഫ്രീ റാഡികൾസിനെ മാറ്റി കുടലിനെ ശുദ്ധികരിക്കാൻ സഹായിക്കുന്നു.

5, കൂടാതെ നമ്മുടെ സ്കിൻ ടോൺ, മുടി എന്നിവ മെച്ചമാകുന്നതിനും,ജലദോഷം,തൊണ്ടവേദന,ചുമ പോലുള്ള പ്രശ്നങ്ങൾകും, കഭം പെട്ടെന്ന് പുറത്തേക് പോകുന്നതിനും രസം സഹായികുന്നു.

ചില ആളുകളിൽ രസം ഉപയോഗിക്കുന്നത് ഗുണത്തിൽ ഏറെ ദോഷം ഉണ്ടാകാൻ കാരണമാകും . എന്നാൽ ഇകുട്ടർക്കും ചില കാര്യങ്ങൾ ശ്രദ്ദിച്ചു രസം ഉപയോഗിച്ചാൽ കുഴപ്പം ഇല്ല എന്ന് സാരം.

ചില ആരോഗ്യ പ്രശ്നങ്ങളുള്ളവർ രസം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

1, അൾസർ ഉള്ളവർ

രസത്തിൽ കുരുമുളക്, മസാല എന്നിവ അധികം ഉപയോഗിച്ചാൽ വയറിൽ എരിച്ചിൽ, വേദന ഉണ്ടാകാൻ കാരണമാകും

2,ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം ( GERD)

സ്ഥിരമായി ഭക്ഷണം കഴിച്ചതിനു ശേഷം നെഞെരിച്ചിൽ, പുളിച്ചു തികട്ടൽ ഉള്ളവരാണ് ഇകൂട്ടർ.

ഇത്തരക്കാർക് appendizer ആയും ഭക്ഷണം കഴിച്ച് കഴിഞ്ഞും രസം ഉപയോഗിക്കുന്നത് പുളിച്ചു തികട്ടലും, മറ്റു പ്രശ്നങ്ങളും കൂടാൻ ഇത് കാരണമാകാറുണ്ട്.

ഇത്തരക്കാർക് എരിവ് കുറച്ചു ഭക്ഷണത്തിന്റെ കൂടെ
രസം ഉപയോഗികുന്നതാണ് നല്ലത്.

ഇത്തരം കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ എല്ലാവർക്കും കഴിക്കാവുന്ന വളരെ രുചികരവും, ആരോഗ്യകരവും ആയ ഒരു ഭക്ഷണം തന്നെയാണ് രസം എന്ന് തന്നെ പറയാൻ കഴിയും.

Leave a Comment