പാട്ട് കേൾക്കാൻ ഇഷ്ടമല്ലാത്തതായി ആരും തന്നെയില്ല. യാത്ര ചെയ്യുപ്പോഴും ,ജോലി ചെയ്യുമ്പോഴും , കിടക്കുമ്പോഴും എല്ലാം ഇഷ്ട ഗാനങ്ങൾ ആസ്വാധിച്ചുകൊണ്ട് ചെയുന്നത് ഒരു വല്ലാത്ത സുഖം തന്നെയാണ്.
എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന ഒരു വാർത്തയാണ് ഉറക്കത്തിൽ ഹെഡ്ഫോൺ ഉപയോഗിച്ച് പാട്ടുകേട്ടാൽ നമ്മുടെ തലച്ചോറിന്റെ കോശങ്ങൾ നശിച്ചുപോകുമെന്നും, നമുക്ക് ഉറക്കത്തിൽ മരണം സംഭവിക്കും എന്നുള്ളത്. എന്നാൽ എന്താണ് ഇതിന്റെ സത്യാവസ്ഥ. ഉറങ്ങുന്ന സമയം ചെവിയിൽ ഹെഡ്ഫോൺ വെച്ച് പാട്ട് കേട്ടുകൊണ്ട് കിടന്നാൽ നമ്മുടെ തലച്ചോറിന് യാതൊരുവിധ കേടുപാടുകളണ്ടാവുകയോ നമ്മൾ മരണപ്പെടുകയോ ചെയ്യില്ല എന്നതാണ് വാസ്തവം.
ഇന്നത്തെ ജീവിത ശൈലിയിൽ പലവിധ കാരണങ്ങലാണ് നമ്മൾ കിടക്കുമ്പോൾ ഹെഡ്ഫോൺ ഉപയോഗികുന്നത്.അതിൽ ഒന്നാമത്തെ കാരണം നമുക് ഇഷ്ടമുള്ള ഒരു പാട്ട്, ഇൻറർവ്യൂ അല്ലെങ്കിൽ കഥകൾ കേട്ടുകൊണ്ട് കിടക്കുന്നത് കൊണ്ട് ചില ആളുകൾക്കു വളരെ പെട്ടെന്ന് ഉറക്കം വരും എന്നുള്ളതാണ്.മറ്റൊരു കാരണം ഇപ്പോഴത്തെ ജീവിത ശൈലിയിൽ അമിതമായ ടെൻഷൻ കാരണം പലപ്പോഴും പലർക്കും കിടന്നു കഴിഞ്ഞാൽ ശരിയായി ഉറക്കം വരാറില്ല.എന്നാൽ ഈ ടെൻഷൻ എല്ലാം മാറ്റിവെച്ച് ഒന്ന് റീലാക്സ് ആകുന്നതിനുവേണ്ടി പലരും ഹെഡ്ഫോൺ ഉപയോഗിച്ച് പാട്ടുകേട്ടുകൊണ്ട് ഉറങ്ങാറുണ്ട്.വേറൊരു കാരണം നമ്മൾ താമസിക്കുന്ന അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ശബ്ദ മലിനീകരണം.ഉദാ :ഫാക്ടറി,വാഹനം എന്നിവയുടെ ഉയർന്ന ശബ്ദത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി, അല്ലെങ്കിൽ നമ്മുടെ തന്നെ വീട്ടിൽ കൊച്ചു കുട്ടികളുടെ ഒകെ കരച്ചിൽ അല്ലെങ്കിൽ ബഹളം,പങ്കാളിയുടെ കൂർക്കം വലി ഇതിനെയൊക്കെ മറക്കടക്കുന്നതിന് പലരും ഹെഡ്ഫോണിനെ ആശ്രയിക്കാറുണ്ട്.അടുത്തൊരു കാരണം ചെവിയിൽ ബാലൻസിംഗ് പ്രശ്നമുള്ളവർക്ക് അല്ലെങ്കിൽ കേൾവി പ്രശ്നങ്ങൾ ഉള്ളവർക്ക് നിശബ്ദത ഉള്ളപ്പോൾ ചെവിയിൽ ഉണ്ടാകുന്ന മൂളൽ പോലുള്ള ശബ്‌ദം ഉണ്ടാകാറുണ്ട്.ഈ ഒരു പ്രശ്നം മറികടക്കുന്നതിന് വേണ്ടി പലരും പാട്ടുകേട്ട് കൊണ്ട് ഉറങ്ങാൻ ശ്രമിക്കാറുണ്ട്.എന്നാൽ നമ്മൾ ചെവിയിൽ ഹെഡ്ഫോൺ വെച്ച് പാട്ട് കേൾക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം.
ഹെഡ്ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പാട്ടു കേൾക്കുന്ന സമയം ശബ്‌ദം ഒരു 85 ഡെസിബലിന് താഴേക്കു വെയ്ക്കാൻ ശ്രെമിക്കണം. അതായത് പകുതിയോ, പകുതിയിൽ താഴെയോ ശബ്‌ദത്തിൽ പാട്ട് കേട്ടു തുടർച്ചയായി 8 മണിക്കൂർ വരെ ഉറങ്ങുന്നത് കൊണ്ട് തലച്ചോറിന്റെ കോശങ്ങൾക്കോ നമ്മുടെ ചെവിയ്ക്കോ വലിയ കേടുപാടുകൾ ഉണ്ടാകില്ല. എന്നാൽ നമ്മൾ ചെവിയിൽ ഹെഡ്ഫോൺ വച്ചുകൊണ്ട് ഒരു 85 ഡസിബെല്ലിന് മുകളിലാണ് കേൾക്കുന്നത് എങ്കിൽ കാല ക്രെമേണ നമ്മുടെ കേൾവി ശക്തി തകരാറിലാകാൻ കാരണമാകും .കാരണം നമുക്ക് കേൾക്കാൻ കഴിയുന്നത് നമ്മുടെ ചെവിയിലെ കർണ്ണപടവും മറ്റു ഭാഗങ്ങളും വൈബ്രേറ്റ് ചെയുന്നത് കൊണ്ടാണ്. തുടർച്ചയായി ഉയർന്ന ശബ്‌ദം ചെവിയിൽ എത്തുകയാണെങ്കിൽ ക്രെമേണ ചെവിയിലെ ഈ വൈബ്രേഷൻ കുറയുകയും കേൾവി ശക്തി തകരാറിൽ ആവുകയും ചെയുന്നു.
വലിയ ശബ്‌ദം ഉള്ള ഫാക്റ്ററികളിലും മറ്റും ജോലി ചെയ്യുന്നവരുടെ കേൾവി ശക്തി ക്രെമേണ കുറയുന്നതിനുള്ള കാരണവും ഇത് തന്നെ.
മറ്റൊരു കാര്യം നമ്മൾ ഉപയോഗിക്കുന്ന ഹെഡ്ഫോൺ ഏത് തരത്തിൽ ആണെന്നുള്ളത് പ്രധാനമാണ്.ഇന്നത്തെ യുവതലമുറ കൂടുതലായി നമ്മുടെ ചെവിയ്ക് ഉള്ളിൽ തിരുകി വെയ്ക്കുന്ന ചെറിയ ഹെഡ്ഫോണുകളോ, ഇയർപോടുകളോ ഉപയോഗിക്കാൻ ഇഷ്ടപെടുന്നവരാണ്. എന്നാൽ ഇത്തരം ചെവിയ്ക് ഉള്ളിൽ തിരുകി വെയ്ക്കുന്ന ഹെഡ്ഫോൺ ഉപയോഗിക്കുമ്പോൾ ചില അപകടങ്ങളും അതിൽ ഒളിഞ്ഞിരിപ്പുണ്ട്. കുളിച്ചു കഴിഞ്ഞോ മറ്റോ നനവോടെ ആണ് നമ്മൾ ഹെഡ്ഫോൺ ചെവിയിൽ വെയ്ക്കുന്നത് എങ്കിൽ ഈ ഈർപ്പം ചെവിയ്ക് ഉള്ളിൽ തങ്ങി നിൽക്കാനും, ഇത് ബാക്റ്റീരിയ, ഫൻഗസ് പോലുള്ളവയുടെ വളർച്ചയ്കും, പിന്നീട് ചെവിയിൽ ചൊറിച്ചിൽ ഇറിറ്റേഷൻ ഒകെ ഉണ്ടാവുകയും ചെയുന്നു .മാത്രവുമല്ല ചെവിക്കായം അടിഞ്ഞു കൂടുന്നതിനും ഇത് കാരണമായി എന്നു വരാം. അതുകൊണ്ട് ഏറ്റവും നല്ലത് നമ്മുടെ തലയ്ക്കു മുകളിലൂടെ ചെവിയ്ക് പുറമെ നിൽക്കുന്ന വലിയ തരത്തിലുള്ള വയർലെസ്സ് ഹെഡ്ഫോണുകളാണ്.വൈറുള്ള ഹെഡ്ഫോണുകൾ ഒരുപക്ഷെ ഉറക്കത്തിൽ വയർ കുരുങ്ങാനും ഉറക്കത്തെ ബാധിക്കാനും സാധ്യത ഉണ്ട് .ഇത്തരം കുറച്ചു കാര്യങ്ങൾ ശ്രച്ചാൽ നമുക്ക് ഒരുതരത്തിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാകാൻ ഉള്ള സാധ്യതയില്ല എന്നു ചുരുക്കം.ഉറക്കത്തിൽ പാട്ട് കേൾക്കുന്നത് നമ്മുക്ക് ഒന്ന് റീലാക്സ ആകാൻ മാത്രമല്ല ഇത് നമ്മുടെ ഉറക്കത്തിന്റെ ക്വാളിറ്റി 100% ഇംപ്രൂവ് ചെയ്യാനും സഹായിക്കും എന്നതാണ് വാസ്തവം.
