July 11, 2024

ഈ ഒറ്റമൂലികൾ കഴിച്ചാൽ അസിഡിറ്റി അൾസർ നെഞ്ചെരിച്ചിൽ കുറയും

By In Food, Malayalam

എണ്ണ ചേർത്തതോ,എരിവുള്ളതോ ആയ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറിൽ അസ്വസ്ഥത,പുകച്ചിൽ എന്നിവ അനുഭവപ്പെടുക. ചിലരിലാക്കട്ടെ ഓക്കാനം, നെഞ്ചെരിച്ചിൽ,പുളിച്ചുതികട്ടൽ വല്ലാത്ത അസ്വസ്ഥത അനുഭവിക്കുന്നു.

ഡോക്ടറെ കണ്ടു എൻഡോസ്കോപ്പി നോക്കിയതിനുശേഷം മരുന്ന് നൽകുന്നു.മരുന്ന് കഴിക്കുന്ന സമയം തൽക്കാലം ആശ്വാസം ലഭിക്കുന്നു.എന്നാൽ കുറച്ചു കാലങ്ങൾക്ക് ശേഷം ഇതേ അവസ്ഥ പിന്നെയും ഉണ്ടാവുകയാണ്.

Ulcer ottamooli

പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞവരിൽ മാത്രം കണ്ടിരുന്ന ഈ പ്രശ്നം ഇന്ന് ചെറുപ്പക്കാരെ വരെ ബുദ്ധിമുട്ടിലാക്കുന്നു.മരുന്നുകൾ കഴിച്ച് തൽക്കാലം മാറിയാലും പിന്നെയും ഈ പ്രശ്നം തിരിച്ചുവരുന്നത് എന്തുകൊണ്ടാണ്.ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്നിവ വിശദികരിക്കാം.

Smoking Causes Ulcer

നമ്മുടെ ആമാശയത്തിൽ അൾസർ ഉണ്ടാക്കുന്നതിന് പ്രധാനകാരണം ഹെലികോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയാണ്.ഈ ബാക്റ്റീരിയ പെരുകുന്നതിന് നിരവധി കാരണങ്ങളുണ്ട്.
അമിതമായ മാനസിക സങ്കർഷം,പുകവലി,മദ്യപാനശീലം കൂടാതെ അനാവശ്യമായി വേദനസംഹാരികളുടെ ഉപയോഗം എന്നിവയാണ്.

അൾസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെ എന്ന് വിശദികരിക്കാം.
ഒന്നാമതായി കൊഴുപ്പുള്ള ഭക്ഷണ കഴിക്കുമ്പോൾ വയറു വല്ലാണ്ട് വീർത്തു വരിക,ഏമ്പക്കം,പുളിച്ചുതികട്ടൽ, എപ്പോഴും ഓക്കാനം ഉണ്ടാവുക, പ്രത്യേകിച്ചും രാവിലെ ഉണരുമ്പോൾ ഉണ്ടാകുന്ന ഓക്കാനം,വയറിൽ പൊള്ളലേറ്റതുപോലെ അല്ലെങ്കിൽ സൂചി കുത്തുന്നത് പോലെയുള്ള വേദന എന്നിവയാണ്.
സാധാരണയായി രക്ത പരിശോധനയിലൂടെ അല്ലെങ്കിൽ എൻഡോസ്കോപ്പിലൂടെയോ ഈ ഹെലികോബാക്റ്റർ പൈലോറിയുടെ സാന്നിധ്യം കണ്ടെത്താവുന്നതാണ്.

Ulcer Ottamooli

ഒന്നാമത്തെ ഭക്ഷണം കാബേജാണ്. ക്യാബേജ് സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് വയറിനുണ്ടാകുന്ന അൾസർ മാറ്റാൻ സഹായിക്കും. ക്യാബേജിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് ഇത് വളരെ പെട്ടെന്ന് അമ്മശയത്തിലെ മുറിവുണക്കുന്നതിന് സഹായിക്കും,കൂടാതെ ഇത് ആമാശയിലുള്ള മ്യുസിന്റെ ഉത്പാദന വർധിപ്പിക്കുന്നു.
നമ്മുടെ ആമാശയത്തിലുള്ള ആസിഡ് നമ്മുടെ ആമാശയഭിത്തിയെ ധഹിപ്പിക്കുമ്പോഴാണ് അൾസർ കൂടുതൽ മാരകമാകുന്നത്.ആമാശയ ഭിത്തിയുടെ സംരക്ഷണത്തിനായി മ്യുകസ് എന്ന ആവരണമുണ്ട്.
എന്നാൽ ഈ ആവരണം പലപ്പോഴും അമിത പിരിമുറുക്കവും,ജീവിത ഷൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കാരണം നശിച്ചു പോകാറുണ്ട്.ഇതിനെ തിരികെ കൊണ്ടുവരാനായി ക്യാബേജ് സഹായിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിലും മറ്റും പറയുന്നതുപോലെ പച്ച കാബേജ് ജ്യൂസ് ആയി കുടിക്കുന്നത് അത്ര നല്ലതല്ല. അത് കൊണ്ട് തന്നെ ആഴ്ചയിൽ നാലു തവണയെങ്കിലും കാബ്ബേജ് കറിവെച്ച് കഴിക്കാവുന്നത്.

രണ്ടാമത്തെ ഭക്ഷണം അധി മധുരമാണ്.ഇത് അങ്ങാടി കടകളിൽ നിന്നും ലഭിക്കാറുണ്ട്.
ഈ അധിമധുരത്തിന്റെ പൊടി അര ടീസ്പൂൺ ദിവസവും ഒരു നേരമോ, രണ്ട് നേരമോ അര ഗ്ലാസ് വെള്ളത്തിലോ,തേനിലോ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് നമുക്കുണ്ടാകുന്ന നെഞ്ചരിച്ചിൽ,മ്യൂക്കസ് അവരണത്തിൽ ഉണ്ടാകുന്ന അസ്വസ്ഥത,അൾസർ എന്നിവ മാറുന്നതിന് സഹായിക്കുന്നു.

മൂന്നാമത്തേത് വീട്ടിൽ തന്നെ ഉണക്കി പൊടിച്ച മഞ്ഞൾ പൊടിയാണ്. ഇതിൽ അടങ്ങിയിട്ടുള്ള കുർകുമിൻ നീർക്കെട്ട് കുറയുന്നതിനും,ആമാശയിൽ ഉണ്ടാകുന്ന മുറിവുകളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. അൾസർ, നെഞ്ചരിച്ചിൽ എന്നിവ ഉള്ളവർ ആര് ടീസ്പൂൺ മഞ്ഞൾ ദിവസം രണ്ടു നേരമായി വെള്ളത്തിലോ,തേനിലോ ചേർത്ത് കഴിക്കാവുന്നതാണ്.

Vitamin C
Vitamin C

മറ്റൊരു ഭക്ഷണം ക്യാപ്സിക്കമാണ് പ്രകൃതിപരമായി തന്നെ ഏറ്റവും കൂടുതൽ വൈറ്റമിൻ C അടങ്ങിയിട്ടുള്ള ഒരു പച്ചക്കറി വിഭാഗമാണ് ക്യാപ്സിക്കം.
നമ്മുടെ ആമാശയത്തിലെ മ്യൂക്കസ് ആവരണങ്ങളുടെ ഉല്പത്തനത്തിന് സഹായിക്കുകയും,അൾസർ ഉള്ളവർകും മാറാൻ സഹായിക്കുകയും ചെയ്യുന്നു.
കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ക്യാപ്സിൻ എന്ന ആന്റിഓക്സിഡൻറ് നമ്മുടെ ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

അഞ്ചാമത്തെ ഭക്ഷണം പ്രോബയോട്ടികളാണ് തൈര്,മോര് അല്ലെങ്കിൽ നമ്മുടെ മാർക്കറ്റിൽ ലഭിക്കുന്ന പ്രോബയോട്ടിക് യോഗർട്ടുകൾ.
ഇതിന്റെ പ്രത്യേകത നമ്മുടെ ആമാശയത്തിന് ഗുണകരമായിട്ടുള്ള ബാക്ടീരിയുകളുണ്ടാകാനും നമ്മുടെ ആമാശയത്തിൽ അൾസറിന് കാരണമാകുന്ന ദോഷകരകമായ ഹെലികോബാക്റ്റർ പൈലോറി പോലുള്ള ബാക്ടീരിയകളെ കുറയ്ക്കുന്നതിനും,നമുക്ക് ഉപകാരപ്രതമായ ബാകറ്റിരിയകളെ കൂട്ടുന്നതിനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ വിട്ടുമാറാതെ അൾസർ നെഞ്ചരിച്ചിട്ടുള്ളവർക്ക് പ്രബയോട്ടിക് യോഗർട്ട് ഒരു ടീസ്പൂൺ വച്ച് മൂന്നുനേരം കഴിക്കുന്നു നല്ലതാണ്. കൂടാതെ ഉച്ചയ്ക്ക് അധികം പുളിപ്പില്ലാത്ത മോര് ഒരു ഗ്ലാസ് വരെ കഴിക്കാവുന്നതാണ്.

മറ്റൊരു ഭക്ഷണം ആപ്പിൾ സിഡർ വിനാഗിരിയാണ്.ഇത് നമുക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺചേർത്ത് രണ്ട് ഭക്ഷണങ്ങളുടെ ഇടയ്ക്കുള്ള സമയത്ത് കഴിക്കാവുന്നതാണ്.അതായത് പ്രാതലിനും, ഉച്ച ഭക്ഷണത്തിനും ഇടയിൽ കഴിക്കാം.

എന്നാൽ അളവ് കൂടാതെ ശ്രദ്ധിക്കുക.ചിലരിൽ ആപ്പിൾ സിഡർ വിനാഗിരി നെഞ്ചേരിചിൽ ഉണ്ടാക്കുന്നതിനും കാരണമാകും. എന്നാൽ ഇത് കഴിക്കുമ്പോൾ നെഞ്ചരിച്ചിലോ,വയറിന് അസ്വസ്ഥത ഉണ്ടാകുകയാണെങ്കിൽ ഒഴിവാക്കുക.
ആഴ്ചയിൽ ഒന്നോ,രണ്ടോ ദിവസം ഈ കോമ്പിനേഷൻ ഉപയോഗിക്കാവുന്നതാണ്.ഇത് നമ്മുടെ ആമാശയത്തിലുള്ള അംമ്ല ഗുണത്തിനെ താളത്തിലാക്കാൻ സഹായിക്കുന്നു.

അത്കൊണ്ട് തന്നെ അൾസർ, നെഞ്ചറിച്ചിൽ പോലുള്ള പ്രശ്നം ഉള്ളവർ ഈ പറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.കൂടാതെ കുരുമുളക്,മുളക്,മസാല,എണ്ണ പലഹാരം എന്നിവയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക.കൂടാതെ പച്ചക്കറികളും ധാരാളമായി ഉൽപ്പെടുത്തുക,രാത്രിയിൽ നേരത്തെ ഉറങ്ങുകയും,വ്യായാമം പോലുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്യുക.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ അൾസർ,പുളിച്ചു തികട്ടൽ,നെഞ്ചരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

1 Comment
  1. Nisha August 20, 2024

    വളരെ നല്ല ഡോക്ടർ.

    Reply

Leave a Comment