നമ്മുടെ ചുണ്ടിലൊ ശരീരത്തിന്റെ പല ഭാഗങ്ങളിലോ സാദാരണ നിറം നഷ്ടപ്പെട്ട് വെളുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്ന ഒരു അസുഖമാണ് വെള്ളപ്പാണ്ട് അഥവാ(Vitiligo ).വെള്ളപ്പാണ്ട് രോഗത്തെ പറ്റി പരക്കെ പല കഥകളും പറഞ്ഞു കേട്ടു അറിവുള്ളവരായിരിക്കും നമ്മളിൽ പലരും.അതിൽ പല ആളുകളും കേട്ടിട്ടുള്ളതും, വിശ്വസിച്ചുപോരുന്നതുമായ കേട്ടറിവാണ് തൈരും മീനും യോജിച്ചു കഴിച്ചാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാകും എന്നുള്ളത്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കൂടെ മീൻ കറിയോ, മീൻ കൊണ്ടുള്ള വിഭങ്ങളോ ഉണ്ടെങ്കിൽ പലരും രോഗം ഉണ്ടാകും എന്ന് ഭയന്ന് തൈര് കൂട്ടാറില്ല. എന്നാൽ എന്താണ് ഇതിന്റെ സത്യാവസ്ഥ.
പാല് കൊണ്ട് ഉണ്ടാകുന്ന ശരീരത്തിന് ആവശ്യമായ പ്രോട്ടീൻസ്, വൈറ്റമിൻസ് കൂടാതെ നമുക്ക് ഉപകാരപ്രതമായ ബാക്ടീരിയകൾ എല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒരു പ്രോബയോട്ടിക് ഡ്രിങ്ക് ആണ് തൈര്.എന്നാൽ പാലിന് അകത്ത് അടങ്ങിയിട്ടുള്ള അലര്ജി ഉണ്ടാകുന്ന പല ഘടകങ്ങളും തൈരിനകത്തു ഇല്ല എന്നതാണ് സത്യാവസ്ഥ.കാരണം തൈര് പുളിക്കുന്ന സമയത്ത് ലാക്ടോബസില്ലെസ് എന്ന് പറയപ്പെടുന്ന ബാക്റ്റീരിയകൾ പാലിനകത്തെ അലര്ജി ഉണ്ടാകുന്ന ഘടകങ്ങളെ നശിപ്പിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ.
ഇനി മീനിലേക് വരുമ്പോൾ ശരീരത്തിന് വളരെ ഗുണകരമായ പ്രോടീൻസ്,ഒമേഘ 3 ഫാറ്റി ആസിഡ്, ബി കോംപ്ലക്സ്,കാൽസ്യം,ഇങ്ങനെ ഒരുപാട് നമുക്ക് പ്രയോജനപെടുന്ന കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇവ രണ്ടുംകൂടി ചേർത്ത് കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് രോഗം ഉണ്ടാക്കുമെന്നുള്ളത് പണ്ട് മുതലേ ആളുകൾ വിശ്വസിച്ചു വരുന്ന ഒരു കാര്യമാണ്.എന്നാൽ തൈരും മീനും കൂടി ഒരുമിച്ച് കഴിച്ചാൽ ശരീരത്തിന് യാതൊരു രോഗങ്ങളും ഉണ്ടാകാറില്ല എന്നതാണ് വസ്തുത.ലോകമെമ്പാടും ഇന്ന് രുചികരമായിട്ടുള്ള പല ഡിഷുകളിലും തൈര് അതിനോടൊപ്പം മീനും ചേരുന്ന പല വിഭവങ്ങളും ഉപയോഗിക്കാറുണ്ട്. കൂടാതെ മീനിനെ പാകം ചെയ്യുമ്പോൾ മാംസം മൃതുലം ആക്കാനും കൂടുതൽ രുചികരമാക്കാനും പോലും തൈര് ചേർക്കാറുണ്ട് എന്നതാണ് മറ്റൊരു കാര്യം.
ഒരുപാട് കാലങ്ങൾക് മുന്നേ അതായത് നമ്മുടെ മെഡിക്കൽ സയൻസ് ഇത്രയൊക്കെ വികസനം വരുന്നതിന് മുന്നേ ഉണ്ടായ പ്രചാരങ്ങൾ മാത്രമണിവ.മീനിലെ പ്രോടീൻസ് ചിലരിൽ ഉണ്ടാക്കിയ അലര്ജി ആയിരിക്കാം ഒരുപക്ഷെ ഇത്തരത്തിൽ ഒരു കഥ വന്നത്തിനുള്ള കാരണം.അതല്ലാതെ ഇവ രണ്ടും ഒരുമിച്ചു ചേർത്ത് കഴിച്ചാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാക്കുമെന്നുള്ളതിന് ശാസ്ത്രീയമായ യാതൊരു തെളിവും ഇന്ന്വരെ ലഭ്യമല്ല.
വെള്ളപ്പാണ്ട് രോഗം ഉണ്ടാകുന്ന കാരണങ്ങൾ
മെലാനിൻ ഉത്പാദിപ്പിക്കുന്നത് മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന ചർമ്മകോശങ്ങളാണ് നമ്മുടെ തൊക്കിന് നിറം നൽകുന്നത്. ഇവയ്ക്ക ഉണ്ടാകുന്ന കെടുപാടുകളാണ് തൊക്കിൽ ഈ നിറവ്യത്യസ്സിത്തിന് കാരണം ആകുന്നത്.എന്നാൽ മേലാനിന്റെ കെടുപാടുകൾക് കാരണം ആകുന്ന ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ (സ്വയം രോഗപ്രതിരോധ രോഗങ്ങൾ )ശരീരത്തിൽ കയറി കൂടുന്ന ബാക്റ്റീരിയ, വൈറസ് പോലുള്ളവയെ ആക്രമിക്കുന്നതിന് വേണ്ടി ഉള്ള പ്രതിരോധ കോശങ്ങൾ തെറ്റായി മേലാനിൻ കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോൾ നമ്മുടെ തോക്കിന് നിറ വിത്യാസം ഉണ്ടാകുന്നു.
*പാരമ്പര്യം(genetic )
കുടുംബത്തിൽ ആർകെങ്കിലും ഈ രോഗം ഉണ്ടെങ്കിലോ, രോഗത്തിന്റെ പ്രവണത ഉണ്ടെങ്കിലോ നിങ്ങൾക് ഒരു പക്ഷെ ഈ രോഗം പിടിപെടാൻ സാധ്യത അല്പം കൂടുതലാണ് എന്ന് പറയാം.
*അമിതമായ ശാരീരിക മനസികമായ പിരിമുറുക്കം
*ശാരീരിക പ്രശ്നങ്ങൾ
ഉദാ: പ്രസവം,അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ സ്റ്റിച്ച് ചെയ്യപ്പെടുന്നത് ഉണങ്ങി വരുമ്പോൾ ഒരുപക്ഷെ ആ ഭാഗത്തു നിറവിത്യാസം ഉണ്ടാകാം. ചിലരിൽ പൊള്ളൽ ഏൽക്കുന്ന ഭാഗത്തു സ്വയം പ്രീതിരോധം വരുകയും പിന്നീട് അത് വെള്ളപ്പാണ്ട് ആയി മാരുകയും ചെയ്യാം.
*ഹോർമോൺ വ്യത്യാനം
കുട്ടികളിൽ പൂബെർട്ടി എത്തുന്ന സമയത്ത് ഉണ്ടാകുന്ന hormone വ്യത്യാനം ചിലപ്പോൾ ഇതിന് കാരണമായെന്ന് വരാം.
*നിങ്ങളെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള രോഗം
ഉദാ : കരൾരോഗം, വൃക്കാരോഗം ഇങ്ങനെ ഉള്ള രോഗങ്ങൾ ഒരുപക്ഷെ വെള്ളപ്പാണ്ട് വരാണ് കാരണമായേക്കാം.
*ചിലയിനം രസവസ്തുക്കൾ ഉള്ളിൽ ചെല്ലുക, കുമോതെറാപ്പി പോലുള്ള ചികിത്സ.
ഈ പറഞ്ഞ കാര്യങ്ങൾ ഒകെവെള്ളപ്പാണ്ടിന് കാരണമായെന്ന് വരാം
എവിടെയൊക്കെ വരാം
ഒന്നുകിൽ ശരീരത്തിലുള്ള രോമകൂപങ്ങൾക്ക് ചുറ്റും വളരെ ചെറിയ കുത്ത് പോലെ വന്നു പിന്നീട് അവ ഒരുമിച്ച് ചേർന്ന ഒരു വലിയ പാടായി മാറി എന്ന് വരാം.
മറ്റൊന്ന് mucus membrane തൊക്കുമായി ചേരുന്ന ഭാഗങ്ങളിൽ
ഉദാ : ചുണ്ടിൽ വഴുവഴിപ്പുള്ള ഭാഗം
ചിലർക്ക് മലദ്വാരത്തിന് ചുറ്റും പുരുഷന്മാർക്ക് ആണെങ്കിൽ ലിങ്കത്തിന് ചുറ്റും, ചില ആളുകളിൽ നഗങ്ങളിൽ കാണപ്പെടാം, ചിലർക്കു രോമകൂപത്തിൽ,ചിലരിൽ ചെവിയുടെ സൈഡിൽ കാണപ്പെടാം.ഇങ്ങനെ ശരീരത്തിന്റെ ഏത് ഭാഗത്തും ഈ രോഗം വരികയും വികസിക്കുകയും ചെയ്തു എന്ന് വരാം.
പ്രായഭേതമന്യേ എല്ലാപേർക്കും ഇപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ് വെള്ളപ്പാണ്ട്.മീനോ ഇറച്ചിയോ ജീവിതത്തിൽ കഴിക്കാത്ത ശുദ്ധ വെജിറ്റേറിയൻസിന് പോലും ഈ രോഗം പിടിപെടുന്നത് കണ്ടിട്ടില്ലേ. അതുകൊണ്ടുതന്നെ മീനും, തൈരും സംയോജിപ്പിച്ചു കഴിച്ചാൽ ഈ രോഗം പിടിപെടും എന്നതിന് ഒരു തെളിവ് പോലും ഇന്നുവരെ ലഭിച്ചിട്ടില്ലാത്തതുകൊണ്ട് നമുക്ക് ഇത് വെറും വിശ്വാസം മാത്രമാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.രുചിയേറിയ വിഭവങ്ങൾ പാകം ചെയ്യുന്നതിനും,ഗുണകരമായ പോഷകങ്ങൾ ലഭിക്കുന്നതിനും തൈരും മീനും വളരെ സഹായകരമാണ്. ഇവ ഒരുമിച്ച് കഴിച്ചാൽ യാതൊരു പ്രശ്നവും ഇല്ല എന്നതാണ് വാസ്തവം.
