February 7, 2024

നാച്ചുറൽ സൺസ്‌ക്രീൻ പേസ്റ്റ് സ്വയം ഉണ്ടാകാം

By In Malayalam

ചരിത്രത്തിലുടനീളം മാനവികത സൗന്ദര്യത്തിന്റെ ആകർഷണീയതയാൽ മനംമയങ്ങിയിട്ടുണ്ട്.പുരാതന ഈജിപ്തുകാരുടെ കോൽ-വരയിട്ട കണ്ണുകൾ മുതൽ നവോത്ഥാനകാലത്തെ സുന്ദരമായ നിറങ്ങളിലുള്ള ആകർഷണം വരെ ഇതിന് ഉദാഹരണമാണ്.സൗന്ദര്യം അത് സംരക്ഷിച്ചു നിലനിർത്തുക എന്നത് ഒരു കലാരൂപവും അത്പോലെ ശാസ്ത്രവുമാണ്.

എന്നാൽ സൗന്ദര്യം കാത്തുസുക്ഷിക്കാൻ ഇഷ്ടപെടുന്ന നമ്മളെല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വെയിലേറ്റും, പൊടിയേറ്റുമെല്ലാം മുഖത്ത് ഉണ്ടാകുന്ന നിറം മങ്ങൽ,കരിവാളിപ്പ്, മുഖത്തിന്റെ സാധാരണ ടോൺ മങ്ങിപോകുന്ന അവസ്ഥ.പലപ്പോഴും ഈ ഒരുപ്രശ്നം മറികടക്കുന്നതിനായി നമ്മൾ സൺ ക്രീം,ഓയിൽമെന്റ് ഒക്കെ ഉപയോഗിക്കാറുണ്ട്.എന്നാൽ അടുത്തിടെ വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.മുഖം വെളുക്കാനും, കരിവാളിപ്പ് മാറാനും ഉള്ള ക്രീമിലൊക്കെ ഉയർന്ന അളവിൽ ലഡ്, മെർക്കുറി പോലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും.ഇത്തരം
ക്രീമുകൾ ഉപയോഗിച്ച് ഒരുപാട് പേർ രോഗികളായ വിവരമൊക്കെ നമ്മളെല്ലാപേരും കേട്ടതാണ്. അതുകൊണ്ടുതന്നെ ഇത്തരം രാസവസ്തുക്കൾ ചേർന്ന് ഈ ക്രീമുകളുടെയും പുറകെ പോകാതെ നമുക്ക് മുഖത്തിന് വെയിലത്ത് ഉണ്ടാകുന്ന കരിവാളിപ്പ് മാറുന്നതിനും,മുഖത്തിന്റെ ടോൺ വർധിപ്പിക്കുന്നതിനും, ചുളിവുകൾ മാറുന്നതിനുമെല്ലാം സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കാവുന്ന ക്രീമിനെ പറ്റി ഇവിടെ വിശദീകരിക്കാം.ഇത് വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും.

ഒന്നാമതായി വേണ്ടത് തക്കാളിയുടെ പേസ്റ്റ് ആണ്.നമ്മുടെ നാട്ടിൽ വളരെ സുലഭമായി തക്കാളി കിട്ടും ഇത് ഉപയോഗിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കി സൂക്ഷിച്ചു കഴിഞ്ഞാൽ ഉപയോഗിക്കാം. പിന്നെ വേണ്ടത് ബട്ടർ ആണ് നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങുന്ന വെണ്ണ അഥവാ ബട്ടർ ഉപ്പു ചേർത്തതാണ്.ഉപ്പ് ചേർക്കാത്ത വെണ്ണ നമുക്ക് മാർക്കറ്റിൽ മേടിക്കാൻ കിട്ടും,അത് വാങ്ങി വച്ച് കഴിഞ്ഞാൽ നമുക്ക് ഈ ചേരുവയിൽ ഉപയോഗിക്കാം.പിന്നെ ആവശ്യമുള്ളത് പൊടിപ്പിച്ച മഞ്ഞൾ പൊടിയാണ് അല്ലെങ്കിൽ പച്ച മഞ്ഞളായും നമുക്ക് ഉപയോഗിക്കാം. ഇനി വേണ്ട സാധനങ്ങൾ ആലോവേര ജെല്ലാണ്. ഇതിന് പകരം ഒലിവോയിൽ അല്ലെങ്കിൽ തേനോ നിങ്ങൾക്ക് ഉപയോഗിക്കാം.ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിക്കാം.

നാച്ചുറൽ സൺസ്‌ക്രീൻ പേസ്റ്റ് എങ്ങനെ തയാറാകാം

തക്കാളി ആദ്യം പേസ്റ്റാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.അതിനായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയ തക്കാളിയ്ക്കുള്ളിൽ നിന്നും കുരുവും, നീരും നീക്കം ചെയ്യുക.അതിന് ശേഷം കുക്കറിലോ, അടച്ചുറപ്പുള്ള പത്രത്തിലോ വെച്ച് നന്നായി വേവിക്കുക ശേഷം ഞെക്കി ഉടച്ചു പേസ്റ്റ് പോലെ ആകുക.ഈ പേസ്റ്റിൽ നിന്നും തരിയുള്ള അതായത് കുരുവോ, തൊലിയോ ഉണ്ടെങ്കിൽ മാറ്റം ചെയ്ത് ലോ ഫ്‌ളൈമിൽ ഒന്ന് കൂടി നന്നായി ചൂടാക്കി കുറുക്കി എടുക്കുക. കാരണം വെള്ളത്തോട് കൂടി വെച്ചാൽ കേടാകാൻ ഉള്ള സാധ്യതയുണ്ട്.ശേഷം ഇതിനെ അടച്ചുറപ്പുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ താഴത്തെ തട്ടിൽ സൂക്ഷിക്കാം.ഇത് കേടുകുടാതെ അത്യാവശ്യം ദിവസങ്ങളോളം നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

ഇതിൽ നിന്നും ഒരു ടീസ്പൂൺ തക്കാളി പേസ്റ്റ് എടുത്തു അതിലേക് അര ടീസ്പൂൺ മഞ്ഞളിന്റെ പൊടി കൂടി ചേർക്കുക.വരണ്ട ചർമം ഉള്ളവർക്കു മഞ്ഞളിന്റെ പൊടിക്ക് പകരം പച്ചമഞ്ഞള് ചതച്ചു അതിൻറെ ചാറ് ചേർത്താൽ മതിയാകും.ഈ മിശ്രിതത്തിലേക് കുറച്ചു വെണ്ണകൂടി ചേർത്ത് നന്നായിട്ട് കുഴച്ചു കുഴമ്പ് രൂപത്തിലാകുക.ഇതിലേക്ക് ഒലിവെണ്ണ, തേൻ അല്ലെങ്കിൽ കറ്റാർ വാഴ ഇതിൽ ഏതെങ്കിലുമൊന്ന് കൂടി ചേർത്ത് കഴിഞ്ഞാൽ നമ്മുടെ മിശ്രുതം തയാറായി.ഇത് ഉണ്ടാകാൻ അഞ്ചു മിനിറ്റ് പോലും വേണ്ട എന്നതാണ് ഒരു പ്രത്യേകത.ഈ കൂട്ട് നമുക്ക് പുറത്ത് പോയി വെയിലും, പൊടിയും ഒകെ കൊണ്ടിട്ടു വരുമ്പോഴോ അല്ലെങ്കിൽ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ എല്ലാം പെട്ടെന്നു ഉണ്ടാക്കി മുഖത്തു തേച്ചു പിടിപ്പിക്കാം.ശേഷം 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയാവുന്നതാണ്.

എങ്ങനെ പ്രവർത്തിക്കുന്നു

തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപ്പീൻ എന്ന ഒരു ഘടകമുണ്ട്.ടൊമാറ്റോയുടെ പുറംവശത്ത് വെയിലേറ്റ് ഐആർ റേഡിയേഷൻ വരാതെ സഹായിക്കുന്നതിന് കാരണം ടൊമാന്റിക് അടങ്ങിയിട്ടുള്ള ഈ ഘടകമാണ്.ലികോപിൻ ആണ് നമുക്ക് ഈ ഗുണകരമായ മാറ്റങ്ങൾ അതായത് കരിവാളിപ്പ് പോലുള്ള പ്രശ്നങ്ങൾ മാറുന്നതിനും,നല്ലൊരു സൺസ്ക്രീൻ പോലുള്ള എഫക്ട് നമുക്ക് നൽകുന്നതിനോക്കെ സഹായിക്കുന്നത് .ഈ ഒരു തക്കാളിയോടൊപ്പം മഞ്ഞൾ കൂടി ചേരുമ്പോൾ ഇതിലുള്ള ആന്റിഓക്സിഡന്റ്‌സ് മുഖത്തുള്ള ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു കൂടാതെ മുഖത്തിന്റെ ടോൺ മെച്ചപ്പെടാനും സഹായിക്കുന്നു.മഞ്ഞൾ മുഖത്തു തെയ്ക്കുമ്പോൾ മുഖത്തിന്റെ ഭംഗി വർധിക്കും എന്നുള്ളത് പണ്ട് മുതലേ എല്ലാവർക്കും അറിയുന്നതാണല്ലോ.
ഈ കൂട്ടിന്റെ കൂടെ ഉപ്പു ചേർക്കാത്ത വെണ്ണ കൂടി ചേർക്കണം എന്ന് പറയുന്നത്. വെണ്ണയിൽ ധാരാളം വൈറ്റമിൻ, ആന്റിഓക്സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട് കൂടാതെ വൈറ്റമിൻ A, വിറ്റാമിൻ E,K,D എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.വൈറ്റമിൻ A,വൈറ്റമിൻ K നമ്മുടെ തൊക്കിന്റെ തിളക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.വിറ്റാമിൻ E തൊക്കിന്റെ ചുളിവുകൾ മാറാനും.കറ്റാർ വാഴ ഉപയോഗിക്കുന്നത് കൊണ്ട് മുഖത്തു നല്ല ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.ഇനി കറ്റാർ വാഴക് പകരം ഒലിവ് എണ്ണയോ, തേനോ ചേർത്താൽ അതിലും ആന്റിഓക്സിഡന്റ്‌സ്, വിറ്റാമിൻ E എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇഷ്ടത്തിന് അനുസരിച്ചു ഏതെങ്കിലും ഒന്ന് ചേർക്കവുന്നതാണ്.

ഇനി മറ്റൊന്ന് നമ്മുടെ തൊക്കിൽ ഈ ക്രീം എന്തെങ്കിലും തരത്തിൽ അലര്ജി ഉണ്ടാകുമോ എന്നറിയാൻ ആദ്യം അല്പം മുഖത്തിന്റെ ഒരു ഭാഗത്തു പുരട്ടി നോക്കുക.ഒരു പത്തോ, ഇരുപതോ മിനിറ്റ് കഴിഞ്ഞു യാതൊരു പ്രശ്നവും ഇല്ലെങ്കിൽ നമുക്ക് ഇത് മുഖത്തു യാതൊരു പ്രശ്നവും കൂടാതെ തെയ്കാവുന്നതാണ്.പ്രായഭേതമന്യേ എല്ലാപേർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ക്രീം ആണ് ഇത്.

Leave a Comment