February 7, 2024

തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

By In Uncategorized

സ്നാനം സുഖപ്രദമായൊരു അനുഭൂതി തരുന്ന ഒന്നാണ്.ശരീരത്തെ ശുദ്ധീകരിക്കുന്ന ഈ പ്രവർത്തനം പറമ്പരാഗത പുണ്യ നദികളിലെ പുരാതന ആചാരങ്ങളിൽ മുതൽ ആധുനിക സ്പാ റിട്രീറ്റുകൾ വരെ ഒരു കലാരൂപമായി പരിഗണിച്ചു.

കുളിക്കുന്നത് വെറുമൊരു ദൈനംദിന ആവശ്യം എന്നതിലുപരി സ്വയം പരിചരണത്തിനായുള്ള അവസരമായും,ആഹ്ലാദത്തിന്റെയും പുനരുജ്ജീവനത്തിന്റെയും നിമിഷങ്ങളായാണ് കാണുന്നത്.ഇത് പോലെ ശരീരത്തെയും ആത്മാവിനെയും പോഷിപ്പിക്കുന്ന മറ്റൊരു പ്രവർത്തി ഇല്ലാ എന്ന് തന്നെ പറയുവാൻ കഴിയും.

എന്ത് കാര്യം തുടങ്ങുന്നതിന് മുമ്പും ഒരു കുളിയോട് കൂടെ ചെയുന്നത് നമുക്ക് ഒരു ഉന്മേഷം തരുമെന്ന് മാത്രമല്ല നമുക്ക് ഒരു പുതുമ നൽകുകയും,ചെയുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ കിട്ടാനും ഒകെ സഹായിക്കുന്നു എന്നത് ഏവർകും അറിയാവുന്ന കാര്യമാണ്
എന്നാൽ പലരിലും ഉള്ള ഒരു സംശയമാണ് ചൂട് വെള്ളത്തിലുള്ള കുളിയാണോ തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണോ നമ്മുടെ ശരീരത്തിന് നല്ലത്.എന്നാൽ രണ്ടിലും ഗുണങ്ങളും, ദോഷങ്ങളും ഉണ്ട് എന്നതാണ് വാസ്തവം.തണുത്ത വെള്ളത്തിൽ കുളിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏകദേശം 15 മുതൽ 20 ഡിഗ്രി ടെമ്പറേച്ചർ ഉള്ള വെള്ളത്തിൽ കുളിക്കുക എന്നാതാണ്.

തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ഇത് നമ്മുടെ തൊക്കിനെയും,മസിലിനെയും നന്നായി വലിഞ്ഞു മുറുകാൻ സഹായിക്കുന്നു.നമുക്ക് ഒരു ഉന്മേഷം നൽകാനും,പരിപുർണ്ണത തോന്നുന്നതുമെല്ലാം ഇതുകൊണ്ടാണ്.മാത്രമല്ല നമ്മുടെ ശരീരത്തിലെ നോർഎപിനെപ്രിൻ , നോർ അഡ്രിനാലിൻ ഇങ്ങനെ രണ്ടിനം ഹോർമോണുകളും ഉല്പാദിതിപിക്കുവാൻ സഹായിക്കുന്നു.ഇവ നമ്മുടെ ശരീരത്തിലുള്ള നാടികളെ പെട്ടെന്ന് ഉത്തെചിപ്പിക്കാനും മാത്രമല്ല ശരീരത്തിലെ നർവ് എൻഡിങ്‌സ് സ്റ്റിമുലേറ്റ് ചെയാനും അത് മുലം നമുക്ക് നല്ലൊരു ഉന്മേഷവുംഊർജ്ജവും ഒകെ അനുഭവിക്കാനും കഴിയുന്നു.
നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് നല്ല തണുത്ത വെള്ളം വീഴുമ്പോൾ ഇത് നമ്മുടെ ഇമമ്മ്യുനിറ്റിയെ വർധിപിക്കും.കാരണം തണുപ്പ് നമ്മുടെ ശരീരത്തിൽ ചെല്ലുന്നത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന അലര്ജി കുറയ്ക്കുന്നതിനും, നമ്മുടെ ശരീരം ഒരേസമയം ചൂടിനോടും തണുപ്പിനോടും എല്ലാം ഒരുപോലെ പ്രതികരിക്കുന്നതിനും കാരണമാകും.ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങളെകുറച്ചു രോഗപ്രതിരോധശേഷി വർദ്ധിക്കാനും സഹായിക്കുന്നു മാത്രമല്ല നമ്മുടെ ഹൃദയത്തിന്റെ പമ്പിങ് വർദ്ധിപ്പിക്കുന്നു.പോരാത്തതിന് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് metabolism വർധിക്കാനും,വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.

രാവിലെ മുതൽ വൈകുന്നേരം വരെയും ജോലി ചെയ്തു ശരീരികമായും, മാനസികമായും വല്ലാതെ ക്ഷീണം ഉള്ളവർക്.അതിനുശേഷം ശരീരത്തിന് ഒന്ന് റീലാക്സ ചെയ്യിക്കാൻ നല്ലത് ചൂടുവെള്ളത്തിൽ ഉള്ള കുളിയാണ്.കാരണം ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ നമ്മുടെ മസിലുകൾ മൃദുവായി മാറുന്നു , അതായത് ഒന്ന് അയയുന്നു.അതിലുടെ ശരീരം ഒരു മസ്സാജ് കഴിഞ്ഞ രീതിയിൽ റീലാക്സി ആവുകയും ഉറക്കം വർധിക്കാനും ഒകെ ഇത് സഹായകരമാകുന്നു .

മറ്റൊന്ന് നമ്മുടെ ജോയിന്റ്സ്, മസിലുകൾക് വേദന, കഴപ്പ് ഉണ്ടെങ്കിൽ അത് കുറയുന്നതിന് ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ് .കൂടാതെ ആർത്രൈറ്റിസ്, സന്ദി വേദന, സന്ദി വാദം ഉള്ളവർക്കു സന്ധികൾക്കു ഒരു മുറുകം ഉണ്ടാകും,ജോയിന്റ്സ് അനക്കുമ്പോൾ ഉള്ള വേദന ഇത്തരകാർക്കും വേദന കുറയ്ക്കാനും ജോയിന്റ്സ്, മസിൽ റീലാക്സി ചെയ്യാനും ചുടുവെള്ളത്തിലുള്ള കുളി ഏറെ പ്രയോജകമാണ്.

ചെളിയും, മണ്ണും, വിയർപ്പിലുമൊക്കെ ജോലി ചെയുന്നവർക് അത് ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനും ചൂട് വെള്ളമാണ് നല്ലത്.ചുമ, കഫക്കെട്ട്, സായ്‌നസ് ഇൻഫെക്ഷൻ, ശ്വാസം മുട്ടൽ പോലുള്ള രോഗങ്ങൾ കുറയുന്നതിന് ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഏറെ സഹായകരമാകും .കാരണം ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ ശ്വാസനാളി ഒന്ന് റീലാക്സ ആവുകയും കഭം പെട്ടെന്നു പോകുന്നതിനും സഹായിക്കും.

ഇത്രയും പറഞ്ഞത് ചൂട് വെള്ളത്തിൽ കുളിച്ചാലുള്ള ഗുണങ്ങളാണ് ഇനി ചൂട് വെള്ളത്തിൽ കുളിച്ചാലുള്ള ദോശ വശങ്ങൾ കൂടി നോക്കാം.

ഒന്നാമത്തെ നമ്മുടെ ശരീരത്തിൽ അലർജി ഉണ്ടാകാൻ പ്രവണത കൂടുന്നതിനെ സഹായിക്കുന്നു എന്നത് തന്നെ.ചൂടുവെള്ളം നമ്മുടെ ശരീരത്തേക്ക് വീഴുമ്പോൾ മാസ്റ്റ് കോശങ്ങൾ (നമ്മുടെ ശരീരത്തിലുള്ള ഒരുതരം കോശങ്ങളാണ്) ഈ കോശങ്ങൾ ഹിസ്റ്റമിനെ പുറത്തേക് വിടുകയും. ഈ ഹിസ്റ്ററിൻസ് നമ്മുടെ ശരീരത്തിൽ അലർജി തുമ്മൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു . അതുകൊണ്ടുതന്നെ അലർജി രോഗങ്ങൾ ഉള്ളവർ ചൂടുവെള്ളത്തിൽ കുളിക്കുന്നതിനേക്കാൾ നല്ലത് തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ്.

മറ്റൊന്ന് വരണ്ട ചർമം അല്ലെങ്കിൽ എക്സിമ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ചൂടുവെള്ളത്തിൽ കുളിച്ചാൽ നിങ്ങളുടെ ത്വക്കിലുള്ള എണ്ണമയം നഷ്ടപ്പെടാനും തോക്ക് കൂടുതൽ ഉണങ്ങാനും അത് പിന്നീട് ചൊറിച്ചിൽ ഉണ്ടാകാനും ഒകെ കാരണമാകുന്നു .പതിവായി ചൂടുവെള്ളത്തിലുള്ള കുളി നമ്മുടെ ത്വക്കിന് ചുളിവുകൾ വരുന്നതിനും അത് പ്രായം തോന്നുന്നതിനും ഒകെ കാരണമാകും. ഇത് കൂടാതെ സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നവർക്ക് തലയോട്ടിയിൽ താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതിനും, മുടികൊഴിച്ചിലിനും വരെ കാരണമാക്കാറുണ്ട്.പുരുഷന്മാർ സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നത് അവരുടെ ബീജംത്തിന്റെ എണ്ണം കുറയുന്നതിനും അവയുടെ ചലനശേഷി കുറയുന്നതിനും പോലുള്ള പ്രെശ്നങ്ങൾ ഉണ്ടാകും.അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ കഴിവതും ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Leave a Comment