നമ്മുടെ ജീവന്റെ നിർമ്മാണ ഘടകങ്ങളും, ശരീര രുപകല്പനയുടെ ശിൽപികളുമെല്ലാം പ്രോടീനുകളാണ്.നമ്മുടെ ശരീരം സുഗമമായി പ്രവർത്തിപ്പിക്കുന്നതിന് പലപ്പോഴും തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതും പ്രോട്ടീനുകളാണ്.ശരീരത്തിൽ മസിലുകൾ നിർമിക്കുന്നതു മുതൽ ശരീരത്തിന്റെ ഓരോ അവയവങ്ങളുടെ പ്രവർത്തനത്തിനും, നമ്മുടെ രോഗപ്രതിരോദ ശേഷിക്കു വരെ മുഖ്യ പങ്കു വഹിക്കുന്നത് ഇവയാണ്.എന്നാൽ പലപ്പോഴും പ്രോട്ടീനുകൾ അപ്രശംസനീയ നായകന്മാരായി മാറാറാണ് പതിവ്.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് പ്രോടീനുകൾ നമ്മുടെ ശരീരത്തിൽ എത്തുക എന്ന് എല്ലാപേർക്കും അറിയാം. ഇറച്ചി,പാല്,മീൻ,മൊട്ട,കടല, പയർ,നട്സ് അങ്ങനെ പ്രോടീൻ സമൃദ്ധമായി അടങ്ങിയ ധാരാളം ഭക്ഷണങ്ങൾ ഉണ്ട്.നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ 30 മുതൽ 35 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. എങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കുമുള്ള പ്രോട്ടീൻ ലഭികുകയുള്ളു.
എന്നാൽ നമുക്കെല്ലാം ശരീരത്തിന് ആവശ്യമായ പ്രോടീൻ ലഭിക്കുനുണ്ടോ?
എന്ന് ചോദിച്ചാൽ നമ്മൾ മൂന്നു നേരം ഭക്ഷണം കഴിക്കാറുണ്ട് എന്നായിരിക്കും പലരുടെയും മറുപടി.എന്നാൽ നമ്മുടെ സമൂഹത്തിൽ ഏതാണ്ട് 40 ശതമാനം പേർക് ശരീരത്തിന് ആവശ്യമായ പ്രോടീൻ ലഭികുന്നില്ല എന്നതാണ് വാസ്തവം.ഇതിന് കാരണം പ്രോടീൻ ലവലേശം അടങ്ങിയിട്ടില്ലാത്ത നമ്മുടെ ഭക്ഷണരീതിയാണ്.ഉദാ:പ്രാതൽ ഭക്ഷണത്തിലാണ് നമ്മുടെ ശരീരത്തിന് കൂടുതലായി പ്രോടീൻ ആവശ്യമായി വേണ്ടത്.
എന്നാൽ നമ്മൾ സാധാരണ കഴിക്കാറുള്ള അപ്പം, പുട്ട്, ഇടിയപ്പം എന്നിങ്ങനെ കാർബൊഹൈഡ്രാട് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളായിരിക്കും.അത്കൊണ്ട് തന്നെ പലർക്കും ശരീരത്തിന് വേണ്ട പത്തു ശതമാനം പ്രോടീൻ പോലുംലഭിക്കാറില്ല.ഇങ്ങനെ പ്രോടീൻ ലഭികാതെ വരുമ്പോൾ ശരീരത്തിൽ പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം തന്നെ മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമാണെന്ന് കരുതി ആശുപത്രിയിൽ പോവുകയും അതിന്റെ ചികിത്സ എടുക്കുകയും ചെയുന്നു .എന്നാൽ ശരീരത്തിന് വേണ്ട പ്രോടീൻ കിട്ടുന്നതിന് വേണ്ടി ഇകൂട്ടർ ഒന്നും ചെയുന്നുമില്ല.അതുകൊണ്ട് തന്നെ ഇവർക്ക് ഈ രോഗപ്രശ്നങ്ങൾ മാറുന്നുമില്ല.

പ്രോട്ടീൻ കുറയുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ
ആദ്യത്തെ ലക്ഷണം:
പാദത്തിൽ ഉണ്ടാകുന്ന നീരാണ്,ഇവ സാധാരണയായി ഉണ്ടാകാറുള്ള നീരിനെ അപേക്ഷിച്ചു വ്യത്യസ്തമാണ്.അതായത് ഉറക്കം എഴുനേൽക്കുമ്പോൾ ഈ നീര് പ്രത്യക്ഷപെടാറില്ല.പിന്നീട് ജോലി ഒകെ കഴിഞ്ഞു ഉച്ചകഴിയുമ്പോൾ അല്ലെങ്കിൽ ഏതാണ്ട് വൈകുന്നേരമാകുമ്പോൾ പാദത്തിൽ നീരുണ്ടാകുന്നു.ചിലർക്കു നീണ്ട യാത്ര കഴിയുമ്പോഴാണ് നീര് കാണുന്നു.ഒന്നു ഉറങ്ങി എഴുനേൽക്കുമ്പോൾ ഈ നീര് കുറയുകയും ചെയുന്നു.അതിന് കാരണം രക്തത്തിലുള്ള പ്രോട്ടീൻ കണികകളായ ആൽബുമിൻ നമ്മുടെ കാലിലെ കോശങ്ങളിൽ പറ്റിപ്പിടിക്കുന്നത് കൊണ്ടാണ്.എന്നാൽ ഇങ്ങനെ നീര് കണ്ടാൽ എല്ലാപേരും ചെയ്യാറുള്ളത് യൂറിനറി ഇൻഫെക്ഷൻ ആണോ,രക്തസമ്മർദ്ദം കൂടുതലാണോ, അല്ലെങ്കിൽ കാലിന്റെ രക്തക്കുഴലിൽ ബ്ലോക് ഉണ്ടോ ,അതല്ലെങ്കിൽ യൂറിക്കാസിഡ് കൂടിയിട്ടുണ്ടോ എന്നും പരിശോദിച്ചു നോക്കും.ഇതെല്ലാം നോർമൽ ആണെങ്കിലും പലർക്കും നീര് വിട്ടുമാറാതെ വരുമ്പോൾ മാത്രമേ ഇത് മറ്റെന്തെങ്കിലും കാര്യമാണെന്ന് ആലോചിക്കുകയുള്ളു.ചുരുക്കി പറഞ്ഞാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ ആദ്യം കാണിക്കുന്ന ലക്ഷണം കാലിലെ നീരാണ്.പലപ്പോഴും പ്രോട്ടീൻ ഉള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇത്തരക്കാർക് നീര് മാറുകയും ചെയ്യും.
രണ്ടാമത്തെ ലക്ഷണം
മൂഡ്സിങ്സ് ആണ്. പെട്ടെന്ന് സങ്കടം വരുന്നു അല്ലെങ്കിൽ പെട്ടെന്നു ദേഷ്യം വരുന്നു.സാധാരണ വേണ്ട ഒരു സന്തോഷം അല്ലെങ്കിൽ ഒരു സമാധാനം പലപ്പോഴും ഇല്ലാത്ത അവസ്ഥ. ഇത് ഇന്ന് നമ്മുടെ സമൂഹത്തിൽ ചെറുപ്പക്കാർ ഉൾപ്പെടെ നേരിടുന്ന ഒരു പ്രശ്നമാണ്.പലരും ഇത് പ്രോട്ടീനിന്റെ പ്രശ്നമാണെന്ന് മനസ്സിലാക്കുന്നില്ല. നമ്മുടെ തലച്ചോറിൽ നമ്മുടെ ചിന്തകളെയും,വിഗാരങ്ങളെയും എല്ലാം ക്രോഡീകരിക്കുന്നത് ന്യൂറോട്രാൻസ്മിറ്ററുകളാണ്. എന്നാൽ ഈ നുറോട്രാൻസ്മിറ്ററുകളുടെ നിർമാണത്തിനും, പ്രവർത്തനത്തിനും പ്രധാന പങ്ക് വഹിക്കുന്നതാകട്ടെ പ്രോട്ടീനുകളും.ഇതിന്റെ അഭാവം പലരിലും ഒരു ഡിപ്രെഷൻ പോലെ ഉണ്ടായി എന്ന് വരാം.
*മുടിയിലും, തോക്കിലും, നാഗത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ.
നമ്മുടെ മുടിയും, തോക്കും, നഗവും എല്ലാം നിർമിച്ചിരിക്കുന്നത് പ്രൊട്ടീനുകൾ കൊണ്ടാണ്.എലാസ്റ്റിൻ, കരാട്ടിൻ,കൊളാജിൻ എന്നിവയാണ് ഇവയെ എല്ലാം ആരോഗ്യത്തോടെ സംരക്ഷിക്കുന്നത്.
മുടി പെട്ടെന്ന് പൊഴിഞ്ഞുപോവുക, പൊട്ടി പോവുക,ഇല്ലെങ്കിൽ മുടി നേർത്ത് വരിക.ഇത് ഹോർമോണുകളുടെ പ്രശ്നമാണെന്ന് നമ്മൾ സംശയിക്കുന്ന ഈ ഘടകം പലപ്പോഴും പ്രോട്ടീനുകളുടെ അഭാവം കാരണം ഉണ്ടാകുന്നതാണ്. നമ്മുടെ തൊക്കിന്റെ ആരോഗ്യം കുറഞ്ഞു വരിക,വരണ്ടു പോവുക,അമിതമായ താരൻ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാവുക.നഗം പെട്ടെന്ന് പൊട്ടി പോവുക ഇല്ലെങ്കിൽ വിണ്ടുകീറുക, പൊട്ടി പോവുക ഇതെല്ലാം തന്നെ പ്രോട്ടീൻ ശരീരത്തിൽ കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.
മൂന്നാമത്തേത്
ഉന്മേഷം കുറയുന്ന അവസ്ഥ.ഒരു കാര്യവും ചെയ്യാനുള്ള ഉന്മേഷം ഉണ്ടാകുന്നില്ല വല്ലാത്ത ശരീരം വേദന, ശരീരം കഴപ്പ് അനുഭവപ്പെടുന്നു.എന്തൊക്കെയോ ചെയ്യണമെന്നുണ്ട് പക്ഷെ ഒന്നും ചെയ്യാനും പറ്റുന്നില്ല.ഇപ്പോഴും കിടക്കണം എന്നൊരു തോന്നൽ.ഇത്തരം പ്രശ്നങ്ങളും പ്രോടീന്റെ അഭാവത്തിൽ ശരീരം കാണിക്കാറുണ്ട്.
മറ്റൊരു പ്രധാന ലക്ഷണമാണ് പതിവില്ലാത്ത വിശപ്പ്
എത്ര വയറു നിറയെ കഴിച്ചാലും വീണ്ടും വിശക്കുന്നു,വീണ്ടും വീണ്ടും മധുരം കഴിക്കണം എന്ന തോന്നൽ.ഇതിന് കാരണം പ്രോട്ടീനാണ് നമുക്ക് വയറ് നിറഞ്ഞു എന്ന ഒരു തോന്നൽ തരുന്നത്. ഭക്ഷണത്തിൽ ഒരു 30 ശതമാനം മുതൽ 35 ശതമാനം വരെ പ്രോടീൻ ഉൾപ്പെടുത്തിയാൽ കുറച്ചു ഭക്ഷണം കഴിച്ചാൽ തന്നെ വയറ് നിറഞ്ഞതായി ഒരു ഫീൽ കിട്ടും. എന്നാൽ പലപ്പോഴും വിശപ്പ് മാറ്റാൻ കാർബോഹൈഡ്രെറ്റ്, അല്ലെങ്കിൽ മധുരം അടങ്ങിയ ഭക്ഷണം കഴിക്കുന്ന സമയത്ത് വയറ് നിറയും വണ്ണം വെയ്ക്കും എന്നല്ലാതെ വിശപ്പ് മാറില്ല.
- മുറിവുകൾ പെട്ടെന്ന് ഉണങ്ങാത്ത അവസ്ഥ.ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് മുറിവുകൾ ഉണ്ടായാൽ അവിടെ ചുറ്റും മാംസം വന്നു കൂടാണമെങ്കിൽ പ്രോട്ടീൻ അത്യാവശ്യമാണ്.
രോഗപ്രതിരോധശേഷി കുറയുക.
ഇടവിട്ട് ഉണ്ടാകുന്ന ബാക്റ്റീരിയൽ, വൈറൽ ഇൻഫെക്ഷൻ. പ്രൊട്ടീനാണ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ കോശങ്ങളെ പരിപാലിക്കുന്നത്.ആവശ്യത്തിനു പ്രോട്ടീൻ കഴിച്ചില്ലെങ്കിൽ വഴിയേ പോകുന്ന വൈറസും, ബാക്റ്റീരിയെല്ലാം നമ്മളെ ബാധിച്ചുകൊണ്ടേയിരിക്കും.ശരീരം കൂടുതൽ മോശമായി കൊണ്ടിരിക്കും.ചുരുക്കി പറഞ്ഞാൽ നനമുക്ക് അസുഖം ഒഴിഞ്ഞ സമയമില്ലാത്ത ഒരു അവസ്ഥ വന്നു എന്നു വരാം.
വിശപ്പിനായി എന്തെങ്കിലും ഭക്ഷണം കഴിച്ച് ജീവിക്കുന്ന ആളുകൾ മനസ്സിലാകേണ്ട കാര്യമാണ് പലപ്പോഴും ആശുപത്രികളിൽ പല രോഗങ്ങളുമായി കയറി ഇറങ്ങുന്നതിന് പകരം നമ്മൾ നല്ല ഭക്ഷണം കഴിച്ചാൽ തന്നെ പകുതിയോളം അസുഖങ്ങളിൽ നിന്ന് മാറി നിൽക്കാനും, നമ്മുടെ ആരോഗ്യം സംരക്ഷിക്കനും കഴിയും എന്നത്.
