November 16, 2023

ഈന്തപ്പഴത്തിന്റെ അധികമാർക്കും അറിയാത്ത 6 അത്ഭുത ഗുണങ്ങൾ

By In Uncategorized

ഇന്തപഴം എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറും പലർക്കും.വളരെ മൃദുലമായ മാംസവും, മധുരവും, സുഗന്ധവും.രുചിയുടെ കാര്യത്തിൽ ആയാലും പോഷകസമൃതിയുടെ കാര്യത്തിൽ ആയാലും ഇന്തപഴം ഒരുപോലെ മുന്നിലാണ്.മിഡിൽ ഈസ്റ്റിൽ നിന്നാണ് ഇവ ഉത്ഭവിക്കുന്നത്.ആറായിരം വർഷത്തിലേറെ പഴക്കമുള്ള സമ്പന്നമായ ചരിത്രമുള്ള ഒരു മാന്ത്രിക ഫലം.

നഖ്‌ല എന്ന് അറേബ്യയിലും ,ഈന്തപ്പഴം എന്ന് കേരളത്തിലും അറിയപ്പെടുന്ന ഈ ഫലം കൊച്ചുകുട്ടികൾക്കു മുതൽ മുതിർന്നവർക് വരെ ഒരുപോലെ ഇഷ്ടമാണ്.നമ്മുടെ നാട്ടിൽ ഒരു കിലോയ്ക്ക് 100 രൂപ മുതൽ 2000,2500 രൂപ വരെ വരുന്ന പല രുചിയിലും,ക്വാളിറ്റിയിലും ,വലുപ്പത്തിലും ഈന്തപ്പഴം ലഭ്യമാണ്.ഇത്തപ്പഴത്തിന്റെ ഗുണങ്ങളെ പറ്റി പൊതുവെ എല്ലാവർക്കും ഒരു ധാരണ ഉണ്ടാകും എന്നറിയാം.എന്നാൽ ഈന്തപ്പഴത്തിന്ന് പലരും അധികം കേട്ടിട്ടില്ലാത്ത മറ്റു ചില ഗുണങ്ങൾ കൂടി ഉണ്ട്.അത് എന്തെല്ലാമാണെന്ന് നോക്കാം.

  • കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു . പലർക്കും ഇത്കേൾക്കുമ്പോൾ സംശയം ഉണ്ടാകാം മധുരം ഉള്ള ഈന്തപഴം കഴിച്ചാൽ ഷുഗർ, കൊളെസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൂടാൻ അല്ലേ സാധ്യത! എന്നാൽ അല്ല എന്നാണ് ഉത്തരം.ഈന്തപ്പഴത്തിൽ glycimic index value കുറവാണ്,കൂടാതെ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പോരാത്തതിന് നമ്മുടെ ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റ്‌സ്, ഫ്ലാവിനോയ്‌ഡ്‌സ്,മൈക്രോ ന്യൂട്രിയന്റ്സും എല്ലാം ആവശ്യത്തിന് ഉള്ള ഒരു ഫലമാണ് ഈന്തപ്പഴം.ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളെസ്ട്രോൾ കുറച്ചു ശരീരത്തിന്റെ metabolism ക്രെമീക്കരിക്കുന്നതിന് ഈന്തപ്പഴം സാഹായിക്കുന്നു എന്നതാണ് മറ്റൊരു കാര്യം.


പലരെയും അലട്ടുന്ന പ്രശ്നമാണ് അലര്ജി.നമ്മുടെ നാട്ടിൽ കൊച്ചു കുട്ടികളൾ മുതൽ വീട്ടമ്മമാർ വരെ തുമ്മൽ, ജലദോഷം, ശ്വസം മുട്ടൽ, കണ്ണ് ചൊറിച്ചിൽ അങ്ങനെ അലര്ജിയുടെ പല വക ഭേദങ്ങൾ കാരണം ബുധിമുട്ടുന്നുണ്ട്.ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈന്തപ്പഴതിന്നു കഴിവുണ്ട്.ഇതിന് കാരണം അതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ്‌സ്, ഫ്‌ളവനോട്‌സ് ഒക്കെ തന്നെയാണ്.ഒരു ദിവസം 3,4 ഈന്തപഴം കഴിക്കുന്നവർക് വിട്ടുമാറാത്ത അലര്ജി വരെ മാറി വരുന്നതായി കണ്ടിട്ടുണ്ട് .

നമ്മുടെ നാട്ടിൽ സാധാരണ ആളുകളിൽ 40 വയസ്സിനു മുകളിലേക്കു എത്തുമ്പോൾ തന്നെ എല്ലുകളുടെ ആരോഗ്യം കുറഞ്ഞു വരുന്നു.സ്രീകളിൽ പ്രത്യേകിച് മാസമുറ ക്രമേണ നിന്ന് തുടങ്ങുന്നതത്തിന്റെ ലക്ഷണം തുടങ്ങുന്നത് മുതൽ എല്ലുകളുടെ ആരോഗ്യം കുറഞ്ഞു തുടങ്ങുന്നതായി കാണാം .അത് മാത്രമല്ല Osteoporosis എല്ലുകൾക് ഉണ്ടാകുന്ന ബലക്ഷയം പോലുള്ള അവസ്ഥ, ഇതുപോലുള്ള എല്ലു സംബന്ധമായ മറ്റു പ്രശ്നങ്ങൾക് എല്ലാം തന്നെ ഇന്തപഴം വളരെ ഉപകാരപ്പെടും. ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ കാൽസ്യം, മഗ്‌നീഷ്യം , ഫോസ്ഫോറസ് എന്നിവ അടങ്ങിയിട്ടുണ്ട് എന്നുള്ളത് കൊണ്ട് തന്നെ .100 ഗ്രാം ഈന്തപ്പഴത്തിൽ ഏകദേശം 40 ഗ്രാം കാൽസ്യം അടങ്ങിയിടുണ്ട്.
കാൽസ്യം ഗുളിക കഴിച്ചിരുന്നാൽ പോലും എല്ലുകൾക്ക് കംപ്ലയിന്റ് ഉള്ള അല്ലെങ്കിൽ എല്ലുകൾക്ക് വേദന മാറാത്ത ഒത്തിരി പേര് കണ്ടിട്ടില്ലേ.കാരണം ഭക്ഷണത്തിലൂടെ കിട്ടുന്ന കാൽസ്യം ആണ് ഏറ്റവും ഉപകരിക്കുന്നത് എന്നതാണ്.ഓടികളിച്ചു വളരുന്ന കുട്ടികളുടെ എല്ലിന്റെ ഉറപ്പിന് വേണ്ടിയും ഈന്തപ്പഴം വളരെ ഉപകാരപ്പെടും.


ഇന്തപ്പഴത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ A , വിറ്റാമിൻ E, ആന്റിഓക്സിഡന്റ്‌സ്, ഫ്ളാവോനോയ്ഡ് എന്നിവ അടങ്ങിയിട്ടുണ്ട്.ഇവ കണ്ണിനെ ബാധിക്കുന്ന പല വിധ രോഗങ്ങളെ ചെറുക്കാൻ നമ്മളെ സഹായിക്കുന്നു.കണ്ണിന്റെ പ്രഷർ വല്ലാതെ ഉയർന്നു കാഴ്ച തന്നെ ഇല്ലാതാകുന്ന glaucoma എന്ന രോഗം വരാതെ ചെറുകുന്നതിന്, കണ്ണിൽ ഉണ്ടാകുന്ന ആസ്വസ്ഥത,ചൊറിച്ചിൽ എന്നിവ മാറ്റുന്നതിന് കൂടാതെ തിമിര രോഗം(cataract), രാത്രിയിൽ ഉള്ള കാഴ്ച മങ്ങൽ മുതലായ എല്ലാ പ്രശ്നങ്ങളുകും ഈന്തപഴം കഴിക്കുന്നത് നല്ലതാണ്.


പുരിഷന്മാരിൽ കാണപ്പെടുന്ന വന്ത്യതയ്ക്കുള്ള പ്രധാന കാരണം ബീജത്തിന്റെ ഗുണവും, അളവും കുറയുന്നതാണ്.നിരന്തരമായി ജോലിയുടെയും മറ്റും തിരക്കും,സ്ട്രസ്സും എല്ലാം ഇതിന് കാരണമാകാറുണ്ട്.ബീജത്തിന്റെ എണ്ണം കുറഞ്ഞുപോകുന്ന സാഹചര്യം മറികടക്കാനായി ദിവസവും അഞ്ചു ഇത്തപ്പഴം കഴിച്ചാൽ മതിയാകും.

മദ്യപിക്കുന്നവരിൽ രാവിലെ കാണുന്ന ഹാങ്ങോവർ മാറുന്നതിന്


പലപ്പോഴും രാത്രിയിൽ മദ്യം ഉപയോഗിച്ച് രാവിലെ എഴുനെല്കുമ്പോൾ തലയിൽ വല്ലാത്ത ഭാരം, വയറിൽ ഒരുതരം ആസ്വാസ്ഥത, ശരീരത്തിന് അമിതമായി വരുന്ന ക്ഷീണം, ദേഹം മുഴുവൻ ഇടിച്ചു നുറുക്കിയ പോലെയുള്ള വേദന എന്നിങ്ങനെ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാവിലേ വെറും വയറ്റിൽ അഞ്ച് ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.കാരണം ഇന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ്‌സ്, ഫ്ലാവിനോയ്‌ഡ്‌സ്, ഫൈബേർസ് എന്നിവ തന്നെ .അമാശയത്തിൽ മദ്യം ഉണ്ടാക്കുന്ന ഒരുതരം നീർക്കെട്ട് തടയാനും ഈ ഫലം സഹായിക്കുന്നു. ഇത്കൂടാതെ കരളിലും, തലച്ചോറിലും മദ്യം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ഇന്തപ്പഴത്തിന് കഴിയും എന്നതാണ് മറ്റൊരു കാര്യം.
ഇത്രയേറെ ഗുണങ്ങളും,രുചിയും എല്ലാം ഉള്ള ഈന്തപത്തിനെ ഒരു അത്ഭുത പഴം എന്ന് വിളിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളു.

Leave a Comment