യീസ്റ്റ്, എന്ന സൂക്ഷ്‌മജീവി ചരിത്രത്തിലുടനീളം ഭക്ഷണത്തിന്റെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പുരാതന നാഗരികതകളിലെ ബ്രെഡ് നിർമ്മാണത്തിന്റെ ആദ്യകാലം മുതൽ ആധുനിക പാചക കണ്ടുപിടുത്തങ്ങളിൽ വരെ അതിന്റെ പങ്ക് നിർണായകമാണ്.
Saccharomyces cerevisiae എന്ന് അറിയപ്പെടുന്ന ഒരു ഏകകോശ ജീവി വിഭാഗമാണ് യീസ്റ്റ് അഥവാ പൂപ്പൽ.ഈ പൂപ്പലുകൾ ഭക്ഷണവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ അവയ്കുണ്ടാകുന്ന രാസമാറ്റങ്ങളാണ് നമുക്ക് ഭക്ഷണം വളരെ മൃതുലവും,രുചികരമായി മാറുന്നത്.നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ പൂർവികരുടെ ഭക്ഷണസാധനങ്ങളിൽ അബദ്ധത്തിൽ പെടുകയും പിന്നീട് ഈ യീസ്റ്റ് ഉൾപെടുത്തിയ ഭക്ഷണം രുചികരമായി അനുഭവപ്പെടുകയും ചെയ്തതിൽ നിന്നുമാണ് ഇവ നമ്മുടെയെല്ലാം ഭക്ഷണത്തിന്റെ ഒരു ഭാഗമായി മാറിയത്.നമ്മൾ ഇന്ന് ഉപയോഗിക്കുന്ന കള്ളപ്പം,ബ്രെഡ്, ബന്ന്,കേക്ക് തുടങ്ങി ബേക്കറിയിൽ നിന്ന് വാങ്ങുന്ന രുചികരവും മൃതുലവുമായ എല്ലാവിധ ഭക്ഷണ സാധനങ്ങളിലും ഈസ്റ്റ് അടങ്ങിയിട്ടുണ്ട്.എന്തിനധികം പറയണം നമ്മൾ രുചിയോടെ കഴിക്കുന്ന ഉണ്ണിയപ്പത്തിൽ വരെ ഈസ്റ്റ് അടങ്ങിയിട്ടുണ്ട് എന്നതാണ്.

യീസ്റ്റ് ദോഷങ്ങളും ഗുണങ്ങളും
യീസ്റ്റ് നമ്മുടെ ഭക്ഷണത്തിലെ carbohydrate അഥവാ മധുരത്തിനെ പുളിപ്പിച്ച കാർബൺ ഡൈ ഓക്സൈഡും, എത്തനോളുമാക്കി മാറ്റുന്നു.കാർബൊൻഡൈയോക്സൈഡ് പാകം ചെയുന്ന സമയം ഭക്ഷണത്തിൽ നിന്നും പുറത്തേക് പോവുകയും ഭക്ഷണത്തെ കൂടുതൽ മൃതുലമുള്ളത് ആകുകയും ചെയ്യും.ചെറിയൊരു അളവ് മാവിൽ യീസ്റ്റ് ചേർത്താൽ തന്നെ ഇവ വീർത്ത് മൃതലമായി,നല്ല മണത്തോടെയും രുചിയോടെയുമുള്ള ഭക്ഷണ പഥാർത്ഥമായി മാറും എന്നത് കൊണ്ടാണ് യീസ്റ്ന് ഇന്ന് ഭക്ഷണ മേഖലയിൽ ഇത്രയും വ്യാപകമായതിന് കാരണം.

ഈസ്റ്റ് ചേർത്ത ഭക്ഷണത്തിന്റെ ഗുണങ്ങൾ
ഈസ്റ്റ് ചേർത്ത ഭക്ഷണം അതീവ രുചികരമാണ്.കൂടാതെ യീസ്റ്റ് ചേർക്കുന്ന ഭക്ഷണത്തിനു നല്ല മണവും, ചുടോടെ വിളമ്പിയാൽ പ്രത്യേക ടേസ്റ്റൊടെ ആസ്വദിച്ചുകഴിക്കാനും കഴിയും എന്നത് തന്നെ ഇതിന്റെ ഒന്നാമതായുള്ള ഗുണം.
രണ്ടാമത്തെത് യീസ്റ്റ് ചേർത്ത ഭക്ഷണം നമ്മുടെ ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നു .മാത്രമല്ല നമ്മുടെ ദഹനത്തെ ഒന്ന് പോഷിപ്പിക്കാനും,വൈറൽ രോഗങ്ങൾ അല്ലെങ്കിൽ വയറിളക്കം,Irritable bowel syndrome എന്നിവ ഉള്ളവർക്കു രോഗത്തിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
മാത്രമല്ല യീസ്റ്റിൽ ധാരാളം B കോംപ്ലക്സ് ,ക്രോമിയം എന്നിവ അടങ്ങിയിട്ടുണ്ട് കൂടാതെ പ്രോടീൻ ചെറിയ അളവിലും അടങ്ങിയിട്ടുണ്ട്. ചരുകി പറഞ്ഞാൽ യീസ്റ്റ് ചേർത്ത ഭക്ഷണം ഒരുപോലെ രുചികരവും ഗുണകരവുമാണെന്ന് സാരം.
യീസ്റ്റ് ചേർത്ത ഭക്ഷണത്തിന്റെ ദോഷങ്ങൾ

യീസ്റ്റ് ചേർത്ത ഭക്ഷണം ഊർജ്ജം ഉണ്ടാക്കാൻ സഹായിക്കും കൂടാതെ നമ്മുടെ ഇൻസുലിൻ metabolism ഒന്ന് ത്വരിതപെടുത്താൻ സഹായിക്കും.ഇതുകൊണ്ട് ഭക്ഷണം പെട്ടെന്നു ദഹിച്ചു ശരീരത്തിൽ ഊർജ്ജമായി മാറുകയും ചെയ്യുന്നു.അത്കൊണ്ട് പതിവായി ഈസ്റ്റ് ചേർത്ത ഭക്ഷണങ്ങൾ കഴിച്ചാൽ ഇത് നമുക്ക് വണ്ണം വയ്ക്കുന്നതിന് കാരണമാകും.
മറ്റൊരു പ്രശ്നം ഈസ്റ്റ് ചേർത്ത ഭക്ഷണത്തിനകത്ത് ടീറാമിൻ എന്ന് പേരുള്ള ഒരു അമിനോ ആസിടുണ്ട്.ഇത് വിട്ടുമാറാത്ത തലവേദന ഉള്ളവർക്ക് അതായത് മൈഗ്രൈൻ പോലുള്ള തലവേദന പ്രശ്നം അലട്ടുന്നവർക തലവേദന കൂടുന്നതിന് കാരണമാകും.ഇത് കൊണ്ട് മൈഗ്രൻ പോലുള്ള പ്രശ്നം ഉള്ളവർക്കു ഈസ്റ്റ് ചേർത്ത ഭക്ഷണങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്.

മൂന്നാമതായി ഈസ്റ്റ് ചേർത്ത ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരിൽ കാണുന്ന ഒരു പ്രേശ്നമാണ് ഇത് നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദം ക്രമേണ ഉയർതുന്നതായി കാണപ്പെടാറുണ്ട്.അധികമായി ബ്രഡ് ബണ്ണ്,കുബൂസ് പോലുള്ള ഭക്ഷണങ്ങൾ അമിതമായി ഉപയോഗിക്കുന്നവരിൽ ഇങ്ങനെ രക്തസമ്മർദ്ദം ഉയർന്നു വരുന്നതായി കാണാപെടാറുണ്ട്.ഇങ്ങനെ ഉള്ളവരും ഈസ്റ്റ് ചേർത്ത ഭക്ഷണ പഥാർത്ഥങ്ങൾ കുറയ്ക്കുന്നതാണ് ഉത്തമം.
മറ്റൊരു പ്രശ്നം ഈസ്റ്റ് ചേർത്ത ഭക്ഷണം കഴിക്കുന്നത് യൂറിക് ആസിഡ് പ്രശ്നം ഉള്ളവരിൽ യൂറിക് ആസിഡ് ഉയർത്തി നിർത്താനും,നമുക്ക് ഗൗട്ട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും.യൂറിക്കാസിഡ് ഉയർന്ന് നമ്മുടെ ശരീരത്തിലെ സന്ദികൾകകത്തു അടിഞ്ഞു കൂടുന്നത് കൊണ്ട് സന്ദികളിൽ നീരും,വേദനയും ഉണ്ടാകാനും കാരണമാകുന്നു.പ്രത്യേകിച്ച് ഗൗട്ട് പോലുള്ള പ്രശ്നങ്ങൾ അതായത് നമ്മുടെ കാലിന്റെ ചെറിയ വിരലുകളിൽ ഉണ്ടാകുന്ന വേദനയും നീർവികവും ഇത്തരക്കാരിൽ കാണാറുണ്ട്.അതുകൊണ്ടുതന്നെ ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ,ഗൗട്ടി ആർത്രൈറ്റിസ് ഉള്ളവർ ഈസ്റ്റ് ചേർത്തുള്ള ഭക്ഷണങ്ങൾ കഴിയുന്നത്ര ഒഴിവാകുന്നതാണ് നല്ലത്.

മറ്റൊന്ന് ക്രോൺസ് രോഗം ഉള്ളവരിൽ.അതായത് കുടലിന്റെ ഉൾവശത്തുള്ള ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന ഒരു അസുഖമാണ്,കൂടാതെ നമ്മുടെ ദഹനത്തെ ഏറ്റവും മോശമായ രീതിയിൽ ഇത് ബാധിക്കുകയും ചെയുന്നു. കൂടാതെ നീരൊലിപ്പ്,കുടലിനകത്ത് ചെറിയ വ്രണങ്ങളും അൾസറുകളും മുറിവുകളും ഉണ്ടായി രക്തവും പഴുപ്പും എല്ലാം മലദ്വാരത്തിലൂടെ പുറത്തുവരുന്ന ഒരു അവസ്ഥയാണ്.ഇത്തരക്കാർക്ക് യീസ്റ്റ് ചേർതിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ക്രോണി ഡിസീസ് ഉയർത്താനായി കാരണമാകും.അതുകൊണ്ട് ഇത്തരകാർ ഈസ്റ്റ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
മറ്റൊരു പ്രധാനപെട്ട കാര്യം മാനസിക രോഗങ്ങൾക്ക് സൈക്കാട്രി മെഡിസിനുകൾ കഴിക്കുന്നവർ തീർച്ചയായും ഈസ്റ്റ് ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം. കാരണം ഇവ ലിഥിയം അയോണുകൾക്ക് വ്യത്യാസം വരുത്തുകയും സൈക്യാട്രിക് മെഡിസിനുകൾ ശരിക്കും ശരീരത്തിൽ പ്രവർത്തിക്കാത്ത അവസ്ഥയിലേക്ക് വരികയും ചെയ്യും.
ഭക്ഷണത്തിലെ യീസ്റ്റുമായി ബന്ധപ്പെട്ട ഗുണങ്ങളും അത് മൂലം ഉണ്ടാകുന്ന ദോഷങ്ങളും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ അറിവോടെ, യീസ്റ്റ് സാധ്യമാക്കിയ രുചികരവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണങ്ങൾ ആസ്വദിക്കുന്നത് നമുക്ക് തുടരാം, നമ്മുടെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് ശ്രദ്ധാലുവായിരിക്കുക എന്നതാണ് സാരം.