July 15, 2025

നിങ്ങൾ നാക്ക് വടിക്കുന്ന രീതി ശരിയാണോ? നാവ് വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്.അല്ലെങ്കിൽപ്രശ്നങ്ങൾ വേറെ

By In Uncategorized

നമ്മുടെ പല്ലുകൾ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെപറ്റി എല്ലാവർക്കും അറിയാം.എന്നാൽ നമ്മുടെ നാവ് എന്തിനുവേണ്ടിയാണ് വൃത്തിയാക്കുന്നതെന്നും,എങ്ങനെയാണ് വൃത്തിയക്കേണ്ടതെന്നും പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

നമ്മുടെ വായിൽ കാണുന്ന ബാക്ടീരിയകളിൽ ആൻപതു ശതമാനവും ഒളിഞ്ഞിരിക്കുന്നത് നമ്മുടെ നാവിലാണ്.നമ്മുടെ നാവ് പുറമേനിന്ന് നോക്കുമ്പോൾ ചുമ്മന്ന മിനുസ്സമുള്ള പ്രതലമാണെങ്കിലും മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ ലക്ഷോപലക്ഷം കുഴികൾ നിറഞ്ഞിട്ടുള്ള ഒന്നാണ്.

ഈ കുഴികൾക്കുള്ളിലാണ് ബാക്ടീരിയകൾ,ഭക്ഷണശകലങ്ങൾ,നശിച്ച കോഷങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നത്.അതുകൊണ്ടുതന്നെ പല്ലും, വായും വൃത്തിയാക്കുന്നത് കൊണ്ട് മാത്രം വായിലുള്ള ബാക്ടീരിയകൾ പോകുന്നില്ല.
എന്നാൽ നാവ് വടിക്കണം എന്ന് കരുതി ചിലർ കയ്യിൽ കിട്ടുന്ന ഈർക്കിലിയോ,മൂർച്ചയുള്ള സ്റ്റീൽ റോളോ ഉപയോഗിച്ച് നാക്ക് വടിക്കാറുണ്ട്.
ചിലരാകട്ടെ ഓക്കാനം വരുന്നതുവരെ നാക്ക് വഠിക്കുന്നത് തുടരുകയും ചെയ്യും. മറ്റുചിലർ നാക്ക് വടിക്കുമ്പോൾ നാക്കിലുള്ള പാപ്പില്ലേ വരെ മുറിഞ്ഞു പോവുകയും ചെയ്യും.ചിലർ നാക്കിലുള്ള കുരുകളെ വരെ ഇങ്ങനെ പൊട്ടിച്ചുകളയറുണ്ട്.

എന്നാൽ ഇവർ ചെയ്യുന്നതാകട്ടെ നമ്മുടെ നാക്കിലെ രസമുകുളങ്ങളെയാണ് കുരുക്കൾ എന്ന പേരിൽ നീക്കം ചെയുന്നത്.എന്നാൽ ഇത്തരം പ്രവർത്തികൾ എല്ലാം തെറ്റായതാണ് എന്നതാണ് വാസ്തവം.പലപ്പോഴും നാക്കിൽ ഈർക്കിലിയോ,സ്റ്റീൽ ബ്ലൈഡോ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ചെറിയ മുറിവുകൾ ഉണ്ടാകുന്നതിനും, രുചി നഷ്ടപ്പെടുന്നതിനുമെല്ലാം കാരണമാകാറുണ്ട്.

നാവ് വൃത്തിയാക്കിയില്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ

ഒന്നാമതായി വായ്നാറ്റമാണ്.ചിലരിൽ പല്ലുകൾ വൃത്തിയാക്കിയാലും മോണ വൃത്തിയാക്കിയാലും വായ്നാറ്റം മാറാറില്ല.
കാരണം നാവിലടിഞ്ഞിരിക്കുന്ന ബാക്ടീരിയളും,ഭക്ഷണശകലങ്ങളും,നശിച്ച കോശങ്ങളുമാണ്.

രണ്ടാമത്തേത് പലപ്പോഴും നമ്മുടെ നാവിൽ ഒളിഞ്ഞിരിക്കുന്ന ബാക്ടീരിയകളാണ് പല്ലിന് കേടുണ്ടാക്കുന്നത്.അതായത് പുഴുപ്പല്ല് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
മൂന്നാമത്തെത് നമുക്ക് ഭക്ഷണങ്ങളുടെ രുചി തിരിച്ചറിയാൻ തടസ്സം സൃഷ്ടിക്കുന്നത് നാവിൽ അടിഞ്ഞുകൂടുന്ന ബാക്റ്റീരിയയാണ്. അത്കൊണ്ട് തന്നെ ഈ ഘടകങ്ങളെ വൃത്തിയാക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.

നാവു എങ്ങനെ വൃത്തിയാക്കാം

പലരും ചെയ്യുന്നതുപോലെ ഈർക്കിൽ,വളരെ കൂർത്തിരിക്കുന്ന സ്റ്റീൽ ബ്ലേഡുകൾ ഉപയോഗിക്കുന്നത് നല്ലതല്ല.

ഏറ്റവും നല്ലത് നമ്മൾ പല്ല് തേക്കാനായി ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് തന്നെ നാവ് വൃത്തിയാകുന്നതാണ്. അതായത് പല്ല് തെയ്ച്ചതിന് ശേഷം നാവിൽ അകത്തുനിന്ന് പുറത്തേക്ക് ഒരുപാട് ബലം കൊടുക്കാതെ വൃത്തിയാക്കാവുന്നതാണ്.

നാവ് ദിവസവും രണ്ടു നേരം വൃത്തിയാക്കാവുന്നതാണ്.രാവിലെ വൃത്തിയാക്കുന്നതിനേക്കാൾ വളരെ പ്രധാനം രാത്രി കിടക്കുന്നതിനു മുമ്പ് നാവു വൃത്തിയാക്കുന്നതാണ്.
കാരണം ഇത് നമ്മുടെ നാവിന്റെ ശുചിത്വവും, കൂടാതെ ഉണരുമ്പോൾ ഉണ്ടാകുന്ന നാക്കിലെ കൈപ്പുരസം എന്നിവ മാറ്റുന്നതിന് വളരെ സഹായകരമാണ്.

വായ ഇത്തരത്തിൽ വൃത്തിയാക്കുന്നതോടൊപ്പം തന്നെ മൗത്ത് വാഷ് ഉപയോഗിക്കുന്നതും വായ വൃത്തിയാക്കാനും,വായിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നതാണ്.
നാക്കു വൃത്തിയാക്കുന്നത് നമ്മുടെ വയയുടെ ശുചിത്വത്തിന്റെ ഒരു പ്രധാനഭാഗമാണെന്ന് സാരം.

Leave a Comment